KeralaLead NewsNEWS

പെരുമ്പാവൂരില്‍ തിയേറ്ററിനകത്ത് ജീവനക്കാരന്‍ തീകൊളുത്തി മരിച്ച നിലയില്‍

കൊച്ചി: പെരുമ്പാവൂര്‍ ഇവിഎം തിയേറ്ററിനകത്ത് യുവാവിനെ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി.
തമിഴ്‌നാട് തിരുവണ്ണാമല സ്വദേശിയായ മണികണ്ഠനെ (29)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച്ച രാവിലെ 7.30നാണ് സംഭവം.

പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പെട്രോള്‍ കന്നാസും ലൈറ്ററും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തി. എട്ടു വര്‍ഷമായി തിയേറ്ററിലെ ജീവനക്കാരനായിരുന്നു മണികണ്ഠന്‍. മരണ കാരണം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: