KeralaNEWS

മദ്യം ഒഴുക്കി കളയിച്ച സംഭവം: റിപ്പോർട്ട് തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവളത്ത് ഡച്ച് പൗരനെക്കൊണ്ട് മദ്യം ഒഴുക്കി കളയിച്ച പൊലീസ് നടപടിയിൽ പൊലീസിനോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരം ഡിസിപി വൈഭവ് സക്സേന ഇതേതുടർന്ന് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോടു റിപ്പോര്‍ട്ട് തേടി.കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം പൊലീസിന്റെ നടപടിക്കെതിരെ മന്ത്രി പി.എ.മുഹമ്മദ് റിയാസും രംഗത്തെത്തി. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന് അള്ളുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Back to top button
error: