MovieNEWS

ഇന്ത്യൻ ഭാഷകളിൽ ഒരുങ്ങുന്ന ” നീലരാത്രി “

ഭഗത് മാനുവൽ,ഹിമ ശങ്കരി,വൈഗ,വിനോദ് കുമാർ,സുമേഷ് സുരേന്ദ്രൻ,ബേബി വേദിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നീലരാത്രി ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി, തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
പ്രണയത്തിനും സസ്പെൻസിനും പ്രാധാന്യം നല്കി ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലുമായി ഒരേ സമയം നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് ബി പ്രജിത് നിർവ്വഹിക്കുന്നു.

ദിലീപ്,സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച ” സവാരി ” ക്കു ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നീലരാത്രി “, ഡബ്ളിയു ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യു നിർമിക്കുന്നു. സംഗീതം-അരുൺ രാജ്,എഡിറ്റർ-സണ്ണി ജേക്കബ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അഖിൽ സദാനന്ദൻ,അനൂപ് വേണുഗോപാൽ, ലൈൻ പ്രൊഡ്യൂസർ-നോബിൻ വർഗ്ഗീസ്,സിറാജുദ്ദീൻ,മാനുവൽ ലാൽബിൻ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ,

കല-അനീഷ് ഗോപാൽ,മേക്കപ്പ്-രാജീവ് അങ്കമാലി വസ്ത്രാലങ്കാരം-കുക്കു ജീവൻ,സ്റ്റിൽസ്-രഘു ഇക്കൂട്ട്, ഡിസൈൻ-രമേശ് എം ചാനൽ,ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രശാന്ത് കണ്ണൂർ, ഫിനാൻസ് കൺട്രോളർ-എം കെ നമ്പ്യാർ,ഡി.ഐ-രഞ്ജിത്ത് രതീഷ്,വി എഫ് എക്-പോംപ്പി,സ്പെഷ്യൽ എഫക്ട്സ്-
ആർ കെ,മിക്സ്-ദിവേഷ് ആർ നാഥ്,പി ആർ ഒ-എ എസ് ദിനേശ്.

Back to top button
error: