Month: January 2022
-
Kerala
കടവന്ത്രയിലേത് കൊലപാതകം; മയക്കുമരുന്ന് നൽകി, ഭാര്യയെയും മക്കളെയും ഷൂലേസ് മുറുക്കി കൊന്നു: നാരായണന്റെ മൊഴി
കൊച്ചി: എറണാകുളം കടവന്ത്രയിലെ അമ്മയുടെയും മക്കളുടെയും മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭാര്യയെയും കുട്ടികളെയും കഴുത്തു മുറുക്കി കൊലപ്പെടുത്തിയെന്നു ഭര്‍ത്താവ് നാരായണന്‍ പൊലീസില്‍ മൊഴി നല്‍കി. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം മൂവരെയും ഷൂലേസ് ഉപയോഗിച്ച് കൊന്നെന്നും ഇയാള്‍ പറഞ്ഞു. അതേസമയം, കഴുത്ത് മുറിച്ച് ആത്മത്യയ്ക്ക് ശ്രമിച്ച നാരായണന്‍ ഗുരുതരാവസ്ഥയിലാണ്. നാരായണനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ശനിയാഴ്ച രാവിലെയാണ് ജോയ് മോള്‍ (33), മക്കളായ ലക്ഷ്മികാന്ത് (8), അശ്വന്ത് (4) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കം മുതല്‍ തന്നെ കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. തുടര്‍ന്നാണു നാരായണനെ ചോദ്യം ചെയ്തത്. മയക്കുമരുന്ന് നല്‍കിയെങ്കിലും മരിക്കാത്തതിനെ തുടര്‍ന്നാണു ഷൂലേസ് കൊലയ്ക്ക് ഉപയോഗിച്ചത്. അതിനു ശേഷം ആയുധമുപയോഗിച്ച് കഴുത്തിനും കയ്യിലും മുറിവേല്‍പിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. രാവിലെ ഫോണ്‍ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ ജോയ്‌മോളുടെ സഹോദരി നാരായണന്റെ വീട്ടിലെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നാലു പേരെയും ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജോയ് മോളും മക്കളും മരിച്ചു. കടവന്ത്രയില്‍ പൂക്കച്ചവടം നടത്തി വരികയായിരുന്നു തമിഴ്‌നാട്…
Read More » -
Movie
ഗവർണറെ സന്ദർശിച്ച് ‘മിന്നൽ മുരളി’യും കുടുംബവും
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നടൻ ടൊവിനോ തോമസും കുടുംബവും സന്ദർശിച്ചു. ഗവര്‍ണറുടെ ഒപ്പമുള്ള ഭാര്യ ലിഡിയയുടെയും മക്കളായ ഇസയുടെയും തഹാന്റെയും ചിത്രങ്ങള്‍ ടൊവിനോ സമുഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. രാജ് ഭവനിലെത്തിയാണ് ടൊവിനോ ഗവര്‍ണറെ കണ്ടത്. ഗവര്‍ണറും കുടുംബവും മിന്നല്‍മുരളിയെ സ്നേഹിക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. സംഭവബഹുലവും മനോഹരവുമായ 2021 വര്‍ഷം പൂര്‍ത്തിയാക്കാനുള്ള മികച്ച മാര്‍ഗമായിട്ടാണ് ഗവര്‍ണറുമായുള്ള സന്ദര്‍ശനത്തെ കാണുന്നതെന്നും ടൊവിനോ പറഞ്ഞു. “ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാറുമായുള്ള കൂടിക്കാഴ്ച വളരെ മനോഹരമായിരുന്നു. ഇസ ഗവര്‍ണറുടെ ഒരു ആരാധകനാണ്…” ടൊവിനോ കുറിക്കുന്നു.
Read More » -
India
ഹരിയാനയിലെ ക്വാറിയില്‍ മണ്ണിടിച്ചില്‍; നിരവധി പേരെ കാണാതായി
ന്യൂഡല്‍ഹി: ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേരെ കാണാതായി. ഹരിയാനയിലെ ഭിവാനി മേഖലയിലെ ക്വാറിയില്‍ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കുറച്ച് ആളുകള്‍ മരിച്ചിട്ടുണ്ടെന്നും കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും പരമാവധി പേരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും കാര്‍ഷിക മന്ത്രി ജെ.പി.ദലാല്‍ പറഞ്ഞു. അതേസമയം, 15 മുതല്‍ 20 വരെ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. തോഷാം ബ്ലോക്കിലെ ദാദം ഖനനമേഖലയില്‍ മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞാണ് അപകടത്തിന് കാരണമായതെന്നും പ്രദേശവാസികള്‍ പറയുന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ പ്രദേശത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം നീക്കിയതിന് ശേഷം ദാദം മേഖലയിലും ഖനക് പഹാരിയിലും വന്‍തോതില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
Read More » -
India
തമിഴ്നാട്ടിലെ പടക്കശാലയിൽ സ്ഫോടനം; 5 പേർ മരിച്ചു, പത്തോളം പേര്‍ക്ക് പരിക്ക്
ചെന്നൈ: പടക്കശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 5 പേർ മരിച്ചു. 3 പേർ സംഭവസ്ഥലത്തും 2 പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പത്തോളം പേർക്ക് പരിക്കുണ്ട്. തമിഴ്നാട് ശ്രീവില്ലിപുത്തൂർ മധുര റോഡിലെ നഗലാപുരത്താണ് സ്ഫോടനമുണ്ടായത്. പടക്ക നിർമാണശാലയുടെ കെമിക്കൽ ബ്ലൻഡിംഗ് വിഭാഗത്തിലാണ് അപകടമുണ്ടായത്. ഈ സമയം, 20 പേരോളം ഈ ഭാഗത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു. ക്രിസ്തുമസ് പുതുവർഷ കച്ചവടത്തിനായി നിർമിച്ച പടക്കം വലിയ അളവിൽ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ശിവകാശി, ശ്രീവില്ലിപുത്തൂർ വിരുദുനഗർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്ഫോടനത്തിൽ പടക്കശാല പൂർണമായും തകർന്നു. ശിവകാശി മേട്ടുപ്പടി സ്വദേശി മുരുകന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
Read More » -
Kerala
ഇ-ഓഫീസ് സംവിധാനം പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനം സുതാര്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്
പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പാക്കിയത് അഴിമതി തുടച്ചു നീക്കുവാനും വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനും സഹായകരമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം പി.എം.ജിയിലെ പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം ഓഫീസിൽ ഇ-ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.എസ്റ്റിമേറ്റുകളും ബില്ലുകളും പ്രൈസ് സോഫ്റ്റ്വെയർ വഴിയാണ് ഇപ്പോൾ ലഭിക്കുന്നതെന്നും ഇ-ഓഫീസ് സംവിധാനം വന്നതോടെ ഹൈടെക് മാതൃകയിലേക്ക് വകുപ്പ് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു. 12 സർക്കിൾ ഓഫീസുകളിലും 68 ഡിവിഷൻ ഓഫീസുകളിലും കെ-സ്വാൻ നെറ്റ്വർക്ക് വഴിയും 206 സബ് ഡിവിഷൻ ഓഫീസുകളിലും 430 സെക്ഷൻ ഓഫീസുകളിലും വി.പി.എൻ നെറ്റ്വർക്ക് വഴിയും ഇ-ഓഫീസ് സംവിധാനം നിലവിൽ വന്നതായി മന്ത്രി അറിയിച്ചു. ഫയലുകളുടെ നീക്കവും ഫയലുകളിൽ നടപടികൾ കൈകൊള്ളാൻ എത്ര സമയമെടുക്കുന്നു എന്നും ഇനി കൃത്യമായി അറിയാൻ സാധിക്കും. കാസർകോട് നിന്ന് ഒറ്റ ക്ലിക്കിലൂടെ ഫയലുകൾ തിരുവനന്തപുരത്ത് ബന്ധപ്പെട്ട ഓഫീസുകളിൽ എത്തും. സമയനഷ്ടം ഒഴിവാക്കാനും വേഗത്തിൽ തീരുമാനങ്ങളെടുക്കാനും നടപടിക്രമങ്ങളിൽ…
Read More » -
Kerala
ബിവറേജിന് മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങി വരുന്നവരെ എക്സൈസ് ഉദ്യോഗസ്ഥർ ശല്യം ചെയ്യുന്നതായി പരാതി
പത്തനംതിട്ട:ബിവറേജിന് മുന്നിൽ മണിക്കൂറുകളോളം വരി നിന്ന് മദ്യം വാങ്ങി വരുന്നവരെ പുറത്ത് വേഷം മാറി നിന്നുകൊണ്ട് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി പരാതി.മാത്രമല്ല, ഇവരുടെ പക്കലുള്ള മദ്യക്കുപ്പികൾ വാങ്ങിവയ്ക്കുകയും ഇവർക്കെതിരെ കേസ് എടുക്കുകയും ചെയ്യുന്നു.മൂന്നു ലിറ്റർ മദ്യംവരെ ഒരു സമയം ഒരാൾക്ക് വാങ്ങാമെന്നിരിക്കെയാണ് ഇത്.ബില്ല് കാണിച്ചാലും രക്ഷയില്ലെന്നാണ് ഇവിടുത്തെ സ്ഥിതി. അനുവദിക്കപ്പെട്ട മൂന്നു ലിറ്റർ മദ്യം ആറ് അരലിറ്ററായി വാങ്ങുന്നവരെയാണ് ഇങ്ങനെ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ കൂടുതലായും പിടികൂടുന്നത്.ഇത് ബ്ലാക്കിൽ വിൽക്കാൻ വേണ്ടിയാണെന്നാണ് അവരുടെ ഭാഷ്യം.ഏന്നാൽ കേസുകളിലെ തങ്ങളുടെ ‘മാസക്വോട്ട’ തികയ്ക്കാനാണ് ഇതെന്നാണ് നാട്ടുകാരുടെ ആരോപണം. എന്തായാലും വരി നിന്ന് നിയമപരമായി അനുവദിക്കപ്പെട്ട മദ്യം വാങ്ങി വരുന്നവരെ ബിവറേജുകളുടെ മുമ്പിൽ തന്നെ ക്രിമിനലുകളെ പിടികൂടുന്നുതുപോലെ വേഷം മാറി നിന്ന് പിടിക്കുന്നതും എക്സൈസ് ഓഫീസുകളിൽ കൊണ്ടുപോയി ഉപദ്രവിക്കുന്നതും കേസ് എടുക്കുന്നതിനും ഒന്നും ഒരു ന്യായീകരണവുമില്ല.ഇനി ബ്ലാക്കിൽ വിൽക്കാനാണെങ്കിൽ തന്നെ വിൽക്കുന്ന സമയത്ത് അത്തരക്കാരെ കൈയോടെ പിടികൂടുകയുമാണ് ചെയ്യേണ്ടത്. അവധികളും ആഘോഷങ്ങളുമൊക്കെ…
Read More » -
Kerala
കാശ് കൊടുത്ത് വാങ്ങിയ മദ്യം ഒഴുക്കിക്കളയാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത് ?
മദ്യപിച്ച് വാഹനമോടിച്ചാൽ നടപടിയെടുക്കാമെന്നല്ലാതെ കാശ് കൊടുത്ത് വാങ്ങിയ മദ്യം ഒഴുക്കിക്കളയാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? ഇനി അനുവദനീയമായ എണ്ണത്തിൽ കൂടുതൽ മദ്യക്കുപ്പികൾ ഉണ്ടെങ്കിൽ തൊണ്ടിയോടെ പിടികൂടി കേസ് രജിസ്റ്റർ ചെയ്യുകയല്ലേ വേണ്ടത്..? കോവളത്തെ സ്വകാര്യ ഹോട്ടലിൽ നാലു വർഷമായി താമസിക്കുന്ന സ്വീഡൻ സ്വദേശി സ്റ്റീഫൻ ആസ്ബെർഗിനാണ് (68) പൊലീസിന്റെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഇന്നലെ മോശം അനുഭവമുണ്ടായത്. സംഭവത്തിൽ റിപ്പോർട്ട് തേടിയ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.കോവളം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാജിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞുവെച്ചത് പോലീസിന്റെ ഗുരുതരമായ പിഴവാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സംഭവം ദൗര്‍ഭാഗ്യകരമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും പറഞ്ഞു.ടൂറിസം മേഖലയെ തകര്‍ക്കുന്ന നടപടികള്‍ അഗീകരിക്കില്ലെന്നും പോലീസിന്റെ നടപടി സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായാണോ നടന്നതെന്ന് പരിശോധിക്കുമെന്നും അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
India
മഹാരാഷ്ട്രയിലെ 10 മന്ത്രിമാര്‍ക്കും 20-ലേറെ എംഎല്‍എമാര്‍ക്കും കോവിഡ് 19
മുംബൈ: മഹാരാഷ്ട്രയിലെ 10 മന്ത്രിമാര്‍ക്കും 20-ലേറെ എംഎല്‍എമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഇനിയും ഉയരുന്ന സാഹചര്യമുണ്ടായാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് അദ്ദേഹം സൂചന നല്‍കി. മഹാരാഷ്ട്രയില്‍ ഏതാനും ദിവങ്ങളായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച 8067 പേര്‍ക്ക് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ (454) റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളതും മഹാരാഷ്ട്രയിലാണ്. 351 ഒമിക്രോണ്‍ കേസുകളുള്ള ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്.
Read More » -
Kerala
പോലീസിന് കാലക്കേട് മാറുന്നില്ല; ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു
ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങൾ പോലീസിനെ വേട്ടയാടുകയാണ്.കിറ്റെക്സിലെ അതിഥി തൊഴിലാളികളുടെ അക്രമവും തൊട്ടുപിറ്റേന്ന് പന്തളത്ത് എസ്ഐയുടെ കാല് തല്ലിയൊടിച്ചതും ഇന്നലെ ഡച്ച് പൗരന്റെ മദ്യം ബില്ലില്ലെന്ന കാരണത്താൽ കുപ്പിയിൽ നിന്ന് റോഡ് സൈഡിൽ ഒഴിപ്പിച്ച് പുലിവാല് പിടിച്ചതുമൊക്കെ ഇതിന്റെ ഏതാനും ചില ഉദാഹരണങ്ങൾ മാത്രം.ഇപ്പോൾ ഇതാ ഓടിക്കൊണ്ടിരുന്ന പൊലീസ് ജീപ്പിനും തീയും പിടിച്ചു.കായങ്കുളത്താണ് സംഭവം. ആലപ്പുഴയിൽനിന്ന് കായംകുളം സ്റ്റേഷനിലേക്ക് വന്ന വാഹനത്തിെൻറ മുൻവശത്ത് ഡ്രൈവറുടെ ഭാഗത്തെ ടയറിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാസംഘമാണ് തീയണച്ച് വാഹനം റോഡിൽനിന്ന് ഒരുവശത്തേക്ക് മാറ്റിയത്.ഇതേത്തുടർന്ന് അരമണിക്കൂറോളം കെ.പി റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു.
Read More » -
Kerala
കുറുക്കന്‍മൂല കടുവാ ആക്രമണം; പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണം: ജില്ലാ വികസന സമിതി
മാനന്തവാടി താലൂക്കിലെ കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആനുപാതികമായ വര്‍ധനയോടെ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണമെന്ന് ജില്ലാ കലക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് രൂപീകരിച്ച പ്രത്യേക സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് യോഗം ശുപാര്‍ശ ചെയ്തു. വന്യജീവി ആക്രമണത്തില്‍ വനം വകുപ്പ് സാധാരണ നല്‍കുന്ന നഷ്ടപരിഹാരത്തിനു പകരമായി കുറുക്കന്‍മൂലയിലേത് പ്രത്യേക കേസായി പരിഗണിച്ച് മാര്‍ക്കറ്റ് വിലയില്‍ ഉയര്‍ന്ന നഷ്ടപരിഹാരത്തിനാണ് സമിതിയുടെ ശുപാര്‍ശ. മാനന്തവാടി സബ്കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കുന്നതിന് സബ് കമ്മിറ്റി രൂപീകരിച്ചിരുന്നത്. കടുവയുടെ ആക്രമണത്തില്‍ 13 പേരുടെ 16 വളര്‍ത്തുമൃഗങ്ങളും മറ്റൊരു വന്യജീവി ആക്രമണത്തില്‍ പയ്യമ്പിള്ളി എളയിടത്ത് സ്വകാര്യ വ്യക്തിയുടെ ആടും നഷ്ടപ്പെട്ട കേസുകളിലാണ് പ്രത്യേക പാക്കേജിന് ശുപാര്‍ശ. സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു,…
Read More »