KeralaNEWS

കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ആക്രമണം ഏഴുവയസ്സുകാരന്‍ മകന്റെ മുന്നില്‍വെച്ച്

കൊല്ലം കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കോട്ടപ്പുറം ലതാമന്ദിരത്തിൽ ജിൻസിയാണ് ഭർത്താവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.ജിൻസിയുടെ ഭർത്താവ് ദീപുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഏഴുവയസ്സുകാരൻ മകന്റെ മുന്നിൽവെച്ച് ഇന്നു വൈകുന്നേരമായിരുന്നു സംഭവം.
.കുടുംബപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരുമാസമായി ജിൻസിയും ദീപുവും പിരിഞ്ഞു താമസിക്കുകയായിരുന്നു. ജിൻസി ജിൻസിയുടെ വീട്ടിലും ദീപു സ്വന്തം വീട്ടിലുമായിരുന്നു താമസം. വൈകിട്ടോടെ ജിൻസിയുടെ വീട്ടിലെത്തിയ ദീപു, വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ജിൻസിയുടെ തലയ്ക്കാണ് വെട്ടേറ്റത്.

Back to top button
error: