
പന്ത്രണ്ട് വർഷം മുൻപ് 117 പവൻ സ്വർണവും 32 ലക്ഷം രൂപയും സ്ത്രീധനമായി ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ അത് പോരാന്നും ഇനിയും 10 ലക്ഷം രൂപകൂടി വേണമെന്നും പറഞ്ഞ് ഭാര്യയെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സർക്കാർ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.കൂടാതെ ജോലിയിൽ നിന്ന് സർക്കാർ പിരിച്ചുവിടുകയും ചെയ്തു.
ഈറോഡ് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ദിവ്യസറോണ (35)യുടെ ഭർത്താവും കന്യാകുമാരി ജില്ലയിലെ എളക്കോട് സർക്കാർ ആശുപത്രിയിലെ ഡോക്ടറുമായ അനൂപ് (36) ആണ് അറസ്റ്റിലായത്. ഈറോഡ് കെ.കെ. നഗറിൽ താമസിക്കുന്ന ദിവ്യസറോണയും അനൂപും 2010 ലാണ് വിവാഹിതരായത്.






