പോയ വർഷത്തെ ഇഷ്ട ഗാനങ്ങൾ
പിന്നിട്ട വർഷം ആസ്വാദകരെ ഏറെ ആകർഷിച്ച ചലച്ചിത്രങ്ങൾ ഏതൊക്കെ…? ഒരു തെരഞ്ഞെടുപ്പ് വാസ്തവത്തിൽ സങ്കീർണമായിരിക്കും. ചലച്ചിത്രഗാനശാഖയെക്കുറിച്ച് ആഴത്തിൽ അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ജയൻ മൻട്രോ തനിക്ക് ഇഷ്ടപ്പെട്ട 16 പാട്ടുകളാണ് ഇവിടെ പങ്കു വയ്ക്കുന്നത്
2021ലെ ഇഷ്ടഗാനങ്ങളുടെ തെരഞ്ഞെടുപ്പ് അതികഠിനമായിരുന്നു.
വളരെ പ്രയാസപ്പെട്ടു കഷ്ടിച്ച് 16 പാട്ടുകൾ എനിക്കിഷ്ടപ്പെട്ട ക്രമത്തിൽ ഇവിടെ പങ്ക് വയ്ക്കുന്നു.
സംഗീത സംവിധായകരായി പ്രതിഭയുള്ളവർക്ക് അവസരം കുറയുന്നതിന്റെ മൂല്യശോഷണം നമ്മുടെ മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് സംഭവിക്കുന്നു.
2021 ലെ എന്റെ ഇഷ്ടഗാനങ്ങൾ:
1. അലരേ നീ എന്നിലെ
രചന – ശബരീഷ് വർമ
സംഗീതം – കൈലാസ് മേനോൻ
ഗായകർ – അയ്റാൻ, നിത്യാ മാമൻ
ചിത്രം – മെമ്പർ രമേശൻ ഒമ്പതാം വാർഡ്
2. കാർമേഘം മൂടുന്നു
രചന – ബി കെ ഹരിനാരായണൻ
സംഗീതം – രഞ്ജിൻ രാജ്
ഗായിക – ചിത്ര
ചിത്രം – കാവൽ
3. കാമിനി
രചന – മനു മഞ്ജിത്
സംഗീതം – അരുൺ മുരളീധരൻ
ഗായകൻ – കെ എസ് ഹരിശങ്കർ
ചിത്രം – അനുഗ്രഹീതൻ ആന്റണി
4. ഇളവെയിൽ അലകളിൽ
രചന – പ്രഭാവർമ്മ
സംഗീതം – റോണി റാഫേൽ
ഗായകർ – എം ജി ശ്രീകുമാർ, ശ്രേയ ഘോഷൽ
ചിത്രം – മരക്കാർ
5. ആയിരം താര ദീപങ്ങൾ
രചന – ബി കെ ഹരിനാരായണൻ
സംഗീതം – രഞ്ജിൻ രാജ്
ഗായിക – മൃദുല വാര്യർ
ചിത്രം – സ്റ്റാർ
6.നീയേ മറയുകയാണോ
രചന – മനു മഞ്ജിത്
സംഗീതം – അരുൺ മുരളീധരൻ
ഗായകർ – വിനീത് ശ്രീനിവാസൻ, ഹരിത ബാലകൃഷ്ണൻ
ചിത്രം – അനുഗ്രഹീതൻ ആന്റണി
7. ആകാശമായവളെ
രചന – നിധീഷ് നടേരി
സംഗീതം – ബിജിബാൽ
ഗായകൻ – ഷഹബാസ് അമൻ
ചിത്രം – വെള്ളം
8. ദർശനാ
രചന – അരുൺ ആലാട്ട്
സംഗീതം – ഹെഷം അബ്ദുൾ വഹാബ്
ആലാപനം – ഹെഷം അബ്ദുൾ വഹാബ്, ദർശന രാജേന്ദ്രൻ
ചിത്രം – ഹൃദയം
9. മേലെ മിഴി നോക്കി
രചന – ജിസ് ജോയ്
സംഗീതം – പ്രിൻസ് ജോർജ്ജ്
ഗായകൻ – വിജയ് യേശുദാസ്
ചിത്രം – മോഹൻകുമാർ ഫാൻസ്
10. വലത് ചെവിയിൽ വാങ്കൊലി
രചന – പി എസ് റഫീഖ്
സംഗീതം – ഔസേപ്പച്ചൻ
ഗായിക – വർഷ രഞ്ജിത്ത്
ചിത്രം – വാങ്ക്
11. തീരമേ
രചന – അൻവർ അലി
സംഗീതം – സുഷിൻ ശ്യാം
ഗായകർ – സൂരജ് സന്തോഷ്, കെ എസ് ചിത്ര
ചിത്രം – മാലിക്
12. പിന്നെന്തേ എന്തേ
രചന: ബി.കെ ഹരിനാരായണൻ
സംഗീതം – ഔസേപ്പച്ചൻ
ഗായകൻ – കെ എസ് ഹരിശങ്കർ
ചിത്രം – എല്ലാം ശരിയാകും
13. മുകില് തൊടാനായ് മനസ്സ്
രചന – അരുൺ ആലാട്ട്
സംഗീതം – രാഹുൽ സുബ്രഹ്മണ്യൻ
ഗായകൻ – മധു ബാലകൃഷ്ണൻ
ചിത്രം – ഹോം
14. നീലാമ്പലേ
രചന – ബി കെ ഹരിനാരായണൻ
സംഗീതം – രാഹുൽ രാജ്
ഗായിക – സുജാത
ചിത്രം – പ്രീസ്റ്റ്
15. പാൽനിലാവിൻ
രചന – വിനായക് ശശികുമാർ
സംഗീതം – രഞ്ജിൻ രാജ്
ഗായിക – സിതാര കൃഷ്ണകുമാർ
ചിത്രം – കാണെ കാണെ
16. ഉയിരേ ഒരു ജന്മം നിന്നെ
രചന – മനു മഞ്ജിത്
സംഗീതം – ഷാൻ റഹ്മാൻ
ഗായകർ – മിഥുൻ ജയരാജ്, നാരായണി ഗോപൻ
ചിത്രം – മിന്നൽ മുരളി
2021 ലെ ഹൃദ്യമായ പാട്ടുകൾ തെരഞ്ഞെടുത്തപ്പോൾ ബോധ്യമായ കാര്യം, പാട്ടുകൾ ഹിറ്റാക്കുന്നതിൽ ഗായകരുടെ പങ്ക് വളരെ വലുതാണ് എന്നതാണ്
കെ എസ് ചിത്ര ❤
എം ജി ശ്രീകുമാർ ❤
സുജാത ❤
ഹരിശങ്കർ ❤
മൃദുല വാര്യർ ❤
വർഷാ രഞ്ജിത്ത് ❤ ഇവരുടെ പാട്ടുകൾ ഉദാഹരണം.