IndiaNEWS

കനത്ത മഴയും കാറ്റും; ഒമാനിൽ ആറു പേർ മരിച്ചു

സ്ക്കറ്റ്: ശക്തമായ മഴയിലും കാറ്റിലും പെട്ട് ഒമാനിൽ ആറു പേര്‍ മരിച്ചു.രണ്ടു ദിവസമായി തുടരുന്ന മഴയിൽ വിവിധ ഗവര്‍ണറേറ്റുകളിലായാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 രാജ്യത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.കനത്ത കാറ്റിന്റെയും ഇടിയുടെയും അകമ്ബടിയോടെയായിരുന്നു മഴ.വരും ദിവസങ്ങളിലും ഇതേ സാഹചര്യം തുടരുമെന്നും ന്യൂനമര്‍ദത്തിന്റെ ആഘാതം കൂടുതലായിരിക്കുമെന്നും ജനുവരി അഞ്ച് വരെ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

Back to top button
error: