അബുദാബി: കാലഹരണപ്പെട്ട ഐഡി കാര്‍ഡ് പുതുക്കുന്നതിനുള്ള സമയപരിധി കാലഹരണപ്പെടുന്ന തീയതി മുതല്‍ 30 ദിവസമാണ്. അതായത് അതിനുശേഷം പിഴകള്‍ ബാധകമാകും എന്നർത്ഥം. എമിറേറ്റ്‌സ് ഐഡി കാലഹരണപ്പെട്ടതിന് ശേഷം, ഐഡി ഉടമ അതിന്റെ പുതുക്കലിനായി അപേക്ഷിക്കണം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (FAIC) നിങ്ങളുടെ ഐഡി കാര്‍ഡ് പുതുക്കാന്‍ അഭ്യര്‍ത്ഥിച്ച് SMS വഴി നിങ്ങള്‍ക്ക് ഒരു അറിയിപ്പ് അയയ്ക്കും. നിങ്ങളുടെ പുതുക്കല്‍ അപേക്ഷ നേരിട്ട് ഒരു അംഗീകൃത ടൈപ്പിംഗ് സെന്ററിലോ FAIC-യുടെ വെബ്സൈറ്റ് വഴിയോ സമര്‍പ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ ബയോമെട്രിക് വിശദാംശങ്ങള്‍ നല്‍കുന്നതിന് നിങ്ങള്‍ FAIC-ന്റെ സേവന കേന്ദ്രങ്ങളില്‍ ഒന്നോ പ്രതിരോധ മെഡിക്കല്‍ സെന്ററുകളോ സന്ദര്‍ശിക്കേണ്ടതായി വന്നേക്കാം.
യുഎഇ പൗരന്മാര്‍ക്ക് എമിറേറ്റ്‌സ് ഐഡി പുതുക്കുന്നതിന് കാലാവധി തീരുന്നതിന് ആറ് ദിവസം മുതല്‍ ഒരു മാസം വരെ അപേക്ഷിക്കാം. യുഎഇ റസിഡന്‍സ് വിസ ഉടമകള്‍ക്ക് അവരുടെ താമസ വിസ പുതുക്കുകയോ വീണ്ടും നല്‍കുകയോ ചെയ്യുമ്പോള്‍ മാത്രമേ പുതുക്കലിന് അപേക്ഷിക്കാന്‍ കഴിയൂ.
എമിറേറ്റ്‌സ് ഐഡിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്, നിങ്ങള്‍ക്ക് ‘ആസ്‌ക് ഹമദ്’ സേവനം വഴിയോ 6005-30003 എന്ന നമ്പറില്‍ വിളിച്ച് ഫോണിലോ EIDA-യെ ബന്ധപ്പെടാവുന്നതാണ്.