Month: January 2022

  • Kerala

    ജനകീയ ഹോട്ടലുകൾക്ക് അടിയന്തിര ധന സഹായമായി 30 കോടി രൂപ അനുവദിച്ചു

    പണമില്ലാത്തതു കാരണം വിശപ്പടക്കാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകൾക്ക് അടിയന്തിര ധന സഹായമായി 30 കോടി രൂപ അനുവദിച്ചു. ഇത് കോവിഡീന്റെ മൂന്നാം തരംഗത്തിൽ കഷ്ടപ്പെടുന്ന സാധാരണ ജനങ്ങൾക്ക് വളരെ ആശ്വാസം പകരും. ഭക്ഷണമില്ലാതെ ആരും കഷ്ടപ്പെടരുത് എന്ന ഇടത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പ്പാണ് ഈ ജനകീയ ഹോട്ടലുകൾ 2020-21 സാമ്പത്തിക വർഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ 1000 ജനകീയ ഹോട്ടലുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. നിലവിൽ 1174 ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട് . ഇതിലൂടെ ദിവസവും ശരാശരി 1.9 ലക്ഷം ഊണുകളാണ് നൽകി വരുന്നത്. കോവിഡ് മൂന്നാം തരംഗത്തിന് മുൻപുള്ള സമയം വരെ ഒരു ദിവസം ഏകദേശം 2 ലക്ഷത്തിൽപ്പരം ആളുകളാണ് ഈ ജനകീയ ഭക്ഷണശാലകളിൽ നിന്നും ആഹാരം കഴിച്ചിരുന്നത്. 20 രൂപയ്ക്ക് നൽകുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നു.

    Read More »
  • LIFE

    എന്താണ് ഒടിടി പ്ലാറ്റ്ഫോം, അല്ലെങ്കിൽ ഒടിടി റിലീസിങ് ?

    അടുത്തിടെ സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതലായി കേൾക്കുന്ന ഒന്നാണ് ഒടിടി റിലീസിങ് അല്ലെങ്കിൽ ഒടിടി പ്ലാറ്റ്ഫോം.എന്താണ് ഒടിടി ?    ഒടിടി (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ ആരംഭിച്ചിട്ട് കുറച്ച് വർഷങ്ങളായി എങ്കിലും കഴിഞ്ഞ കുറച്ച് കാലം കൊണ്ട് വൻ ജനപ്രീതിയാണ് ഈ സേവനങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. ഇന്റർനെറ്റ് വഴി ആളുകൾക്ക് നേരിട്ട് കണ്ടന്റ് നൽകുന്ന സ്ട്രീമിങ് ചെയ്യാവുന്ന പ്ലാറ്റ്ഫോമാണ് ഇവ.കേബിൾ, ബ്രോഡ്കാസ്റ്റിങ്, സാറ്റലൈറ്റ് ടിവി പ്ലാറ്റ്ഫോമുകളുടെ കാലത്തെ അട്ടിമറിക്കുന്ന പുതിയ എന്റർടൈൻമെന്റ് പ്ലാറ്റ്ഫോമാണ് ഇത്. കൊറോണ കാലത്താണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ ജനപ്രീതി വർധിച്ചത്. ഓവർ-ദി-ടോപ്പ് പ്ലാറ്റ്ഫോമുകൾ ഓഡിയോ, വീഡിയോ കണ്ടന്റ് സ്ട്രീം ചെയ്യുന്നു. തുടക്കത്തിൽ, ഈ സേവനങ്ങൾ കണ്ടന്റ് ഹോസ്റ്റിംഗ് പ്ലാറ്റ്‌ഫോമുകളായിട്ടാണ് ആരംഭിച്ചത് എങ്കിലും ഇപ്പോൾ ഇവ ഷോർട്ട് ഫിലിമുകൾ, ഫീച്ചർ ഫിലിമുകൾ, ഡോക്യുമെന്ററികൾ, വെബ്-സീരീസ് എന്നിവ നിർമ്മിക്കുന്നുണ്ട്. ഈ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കണ്ടന്റുകൾ സജസ്റ്റ് ചെയ്യുന്നു. പ്രതിമാസ, വാർഷിക സബ്ക്രിപ്ഷൻ പ്ലാനുകളാണ് ഇവയ്ക്ക് ഉള്ളത്. ആമസോൺ…

    Read More »
  • Kerala

    എം.ബി.എ വിദ്യാർത്ഥിനിക്ക് മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകാൻ ഒന്നര ലക്ഷം കൈക്കൂലി, എം.ജി സർവകലാശാല ഉദ്യോഗസ്ഥ എൽസി സജി അറസ്റ്റിൽ

      കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ അതിരമ്പുഴ എം.ജി യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്നും സർവകലാശാല ഉദ്യോഗസ്ഥയെ വിജിലൻസ് പിടികൂടി. ആർപ്പൂക്കര സ്വദേശിയായ വനിതാ ജീവനക്കാരി എൽസി സജിയെയാണ് വിജിലൻസ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. എം.ബി.എ വിദ്യാർത്ഥിനിയിൽ നിന്നും, മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എൽസി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 1.25 ലക്ഷം രൂപ കൈക്കൂലിയായി നൽകി. ബാക്കി 30000 രൂപ കൂടി ഉടൻ നൽകണമെന്ന് എൽസി ആവശ്യപ്പെട്ടു. ഇതിലേ ആദ്യ ഗഡുവായ 15000 രൂപ ശനിയാഴ്ച തന്നെ നൽകണമെന്ന് എൽസി വാശിപിടിച്ചു. തുടർന്നാണ് വിദ്യാർത്ഥിനി വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം കൃത്യമായ പദ്ധതി തയ്യാറാക്കിയ ശേഷം എം.ബി.എ വിദ്യാർത്ഥിനിയുടെ പക്കൽ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് നൽകി വിട്ടു. ഈ തുക യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വച്ച്…

    Read More »
  • Crime

    ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ചതിന് ഭാര്യയെ കൊല്ലാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

    കൊല്ലം: ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ചതിന് ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിച്ച്‌ കൊല്ലാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.കൊട്ടിയം തഴുത്തല സുധീഷ് ഭവനത്തിൽ സുധീഷ് (27) ആണ് പോലീസ് പിടിയിലായത്. 26ന് വൈകിട്ടാണ് സംഭവം.   ജോലിക്ക് പോകാതെ വീട്ടിൽ നിന്ന സുധീഷിനോട് ജോലിക്ക് പോകാനും പണയം വച്ച സ്വര്ണാഭരണങ്ങൾ എടുത്തു നല്കാനും ആവശ്യപ്പെട്ട ഭാര്യ ലക്ഷ്മിയെ വിറകുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.തുടര്ന്ന് ഒന്നര വയസുള്ള കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞ് പരിക്കേല്പ്പിക്കുകയും ചെയ്തു.ഭാര്യ ലക്ഷ്മിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.

    Read More »
  • Kerala

    നാളെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ 

    തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാളെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ.അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളൂ. പുറത്തിറങ്ങുന്നവർ കാരണം വ്യക്തമാക്കുന്ന രേഖകൾ കൈയ്യിൽ കരുതണം. വിവാഹ, മരണാനന്തര ചടങ്ങുകളിൽ 20 പേര് മാത്രമേ പങ്കെടുക്കാവൂ. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്, മീന്, ഇറച്ചി എന്നിവ വില്ക്കുന്ന കടകള് രാവിലെ 7 മുതല് രാത്രി 9 വരെ പ്രവര്ത്തിക്കും.ഹോട്ടലിലും ബേക്കറിയിലും പാഴ്സല് മാത്രമേ അനുവദിക്കൂ. മാധ്യമ സ്ഥാപനങ്ങൾ, മരുന്നുകടകൾ, ആംബുലന്സ് എന്നിവയ്ക്കു തടസ്സമില്ല.അടിയന്തര സാഹചര്യത്തില് വര്ക് ഷോപ്പുകൾ തുറക്കാം.ദീര്ഘദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും

    Read More »
  • Kerala

    കൈക്കൂലി വാങ്ങുന്നതിനിടെ എം .ജി സര്‍വകലാശാല യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റിനെ വിജിലന്‍സ് പിടികൂടി

    കോട്ടയം:കൈക്കൂലി വാങ്ങുന്നതിനിടയിൽ അതിരമ്ബുഴ യൂണിവേഴ്‌സിറ്റി ക്യാമ്ബില്‍ നിന്നും എം ജി യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റ് എല്‍സിയെ വിജിലന്‍സ് റേഞ്ച് ഡി.വൈ.എസ്.പി വിശ്വനാഥന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. എം.ബിഎ വിദ്യാര്‍ഥിയില്‍ നിന്ന് മാര്‍ക്ക് ലിസ്റ്റും പ്രെഫഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനായി ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി എല്‍സി ആവശ്യപ്പെട്ടത്.തുടർന്ന് വിദ്യാര്‍ഥി വിജിലന്‍സ് എസ്.പി വി.ജി വിനോദ്‌ കുമാറിന് പരാതി നല്‍കുകയായിരുന്നു.വിജിലൻസിന്റെ നിർദ്ദേശപ്രകാരം പണം കൈമാറുന്നതിനിടയിലായിരുന്നു അറസ്റ്റ്.

    Read More »
  • Kerala

    കള്ള ടാക്സികൾക്ക് പൂട്ട്; ഇത് മനേഷിന്റെ വിജയം

    കള്ള ടാക്സികൾക്ക് എതിരെ പരാതി നൽകാനുള്ള നമ്പരുകൾ ചുവടെ  പത്തനംതിട്ട: ടാക്സികൾക് ഭീഷണിയായി ഓടിക്കൊണ്ടിരുന്ന സമാന്തര വാഹനങ്ങൾ വാഹനവകുപ്പ് പിടിച്ചെടുക്കാൻ തുടങ്ങിയതോടെ സന്തോഷിക്കുന്നത് ആറന്മുളയിലെ ടാക്‌സി ഡ്രൈവറായ ഇടശേരിമല പ്രണവം വീട്ടില്‍ മനേഷ്‌ നായരാണ്.മോട്ടോര്‍ വാഹന വകുപ്പ്‌ മനേഷിന്റെ നിര്‍ദ്ദേശം പ്രാവര്‍ത്തിമാക്കിയതോടെ പല സ്‌ഥലങ്ങളിലും കള്ളടാക്‌സികള്‍ പിടിയിലായി തുടങ്ങി. കള്ളടാക്സികളുടെ വിവരങ്ങൾ അറിയിക്കാൻ അതത്‌ ജില്ലകളിലെ മോട്ടോര്‍ വാഹന വകുപ്പിന്‌ പ്രത്യേകം നമ്പർ വേണമെന്ന് ചൂണ്ടിക്കാട്ടി മനേഷ് മന്ത്രി ആന്റണി രാജുവിന്‌ പരാതി നല്‍കിയിരുന്നു.മന്ത്രിയുടെ ഓഫീസ്‌ ഇത്‌ പരിഗണിച്ചതോടെയാണ്‌ ഓരോ ജില്ലയിലും പ്രത്യേകം ടോള്‍ ഫ്രീ നമ്ബരുകള്‍ നിലവില്‍ വന്നത്.ഈ നമ്ബരിലേക്ക്‌ വാടകയ്‌ക്ക്‌ ഓടുന്ന സ്വകാര്യവാഹനങ്ങളുടെ ചിത്രങ്ങള്‍, വീഡിയോകള്‍, മറ്റ്‌ വിവരങ്ങള്‍ എന്നിവ നല്‍കാം.പരാതി ലഭിച്ച ഉടനെ അധികൃതര്‍ വിവരം അതാത്‌ താലൂക്കുകളിലെ വാഹന പരിശോധകരെ അറിയിക്കും.ഇത്തരത്തിലാണ്‌ വാഹനങ്ങള്‍ പിടിയിലാകുന്നത്‌. ഓരോ ജില്ലയിലെയും വാട്‌സാപ്പ്‌-ഫോണ്‍ നമ്ബരുകള്‍ ചുവടെ (ജില്ലയുടെ കോഡ്‌ ക്രമത്തിലുള്ള നമ്ബരുകളാണിവ) തിരുവനന്തപുരം-9188961001, കൊല്ലം-918896002, പത്തനംതിട്ട-918896003, ആലപ്പുഴ-918896004, കോട്ടയം-918896005, ഇടുക്കി-918896006, എറണാകുളം-918896007, തൃശൂര്‍-918896008,…

    Read More »
  • Kerala

    ലൂണാർ ഗ്രൂപ്പ് ചെയർമാൻ ഐസക് ജോസഫ് കൊട്ടുകാപ്പിള്ളി അന്തരിച്ചു

    തൊടുപുഴ: ലൂണാര്‍ ഗ്രൂപ്പ് ഓഫ് കമ്ബനി ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഐസക് ജോസഫ് കൊട്ടുകാപ്പിള്ളി (78) അന്തരിച്ചു.ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.തൊടുപുഴ ഒളമറ്റം സ്വദേശിയാണ്.ശാരീരികാസ്വസ്ഥകളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മുപ്പതു വര്‍ഷത്തിലേറെയായി ലൂണാര്‍ കമ്ബനിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: മേരിക്കുട്ടി ഐസക്. മക്കള്‍: ജൂബി, ജിസ്, ജൂലി.

    Read More »
  • Kerala

    റബര്‍ തോട്ടത്തില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

    കാസര്‍കോട്: പരപ്പ പാലവളപ്പിന് സമീപത്തെ റബര്‍ തോട്ടത്തില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ഒരുമാസത്തിലേറെ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.പുല്ല് ചെത്താന്‍ പോയ പ്രദേശവാസിയാണ് അഴുകിയ മൃതദേഹം കണ്ടത്.  അസ്ഥികൂടത്തിന് സമീപത്തുള്ള മരക്കൊമ്ബില്‍ തുണികെട്ടിയ നിലയില്‍ കാണപ്പെട്ടതിനാല്‍ തൂങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
  • Kerala

    അട്ടപ്പാടിയില്‍ കോവിഡ് ബാധിച്ച്‌ രണ്ട് വയസുകാരന്‍ മരിച്ചു

    പാലക്കാട്: അട്ടപ്പാടിയില്‍ കോവിഡ് ബാധിച്ച്‌ രണ്ട് വയസുകാരന്‍ മരിച്ചു.അബ്ബനൂര്‍ സ്വദേശികളായ ഷൈജു-സരസ്വതി ദമ്ബതികളുടെ മകന്‍ സ്വാതിഷ് ആണ്  മരിച്ചത്.കഴിഞ്ഞ ദിവസം കടുത്ത പനിയെ തുടര്‍ന്ന് കുട്ടിയെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചിരുന്നു.തുടര്‍ന്ന് മരുന്ന് കൊടുത്ത് കുട്ടിയെ തിരിച്ചയക്കുകയായിരുന്നു. ഇന്നലെ പനി മൂർച്ഛിച്ചതിനെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.അതെസമയം കുട്ടി മരിച്ചതിന് ശേഷം നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

    Read More »
Back to top button
error: