കോട്ടയം:കൈക്കൂലി വാങ്ങുന്നതിനിടയിൽ അതിരമ്ബുഴ യൂണിവേഴ്സിറ്റി ക്യാമ്ബില്‍ നിന്നും എം ജി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് എല്‍സിയെ വിജിലന്‍സ് റേഞ്ച് ഡി.വൈ.എസ്.പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
എം.ബിഎ വിദ്യാര്‍ഥിയില്‍ നിന്ന് മാര്‍ക്ക് ലിസ്റ്റും പ്രെഫഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനായി ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി എല്‍സി ആവശ്യപ്പെട്ടത്.തുടർന്ന് വിദ്യാര്‍ഥി വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിന് പരാതി നല്‍കുകയായിരുന്നു.വിജിലൻസിന്റെ നിർദ്ദേശപ്രകാരം പണം കൈമാറുന്നതിനിടയിലായിരുന്നു അറസ്റ്റ്.