KeralaNEWS

അട്ടപ്പാടിയില്‍ കോവിഡ് ബാധിച്ച്‌ രണ്ട് വയസുകാരന്‍ മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ കോവിഡ് ബാധിച്ച്‌ രണ്ട് വയസുകാരന്‍ മരിച്ചു.അബ്ബനൂര്‍ സ്വദേശികളായ ഷൈജു-സരസ്വതി ദമ്ബതികളുടെ മകന്‍ സ്വാതിഷ് ആണ്  മരിച്ചത്.കഴിഞ്ഞ ദിവസം കടുത്ത പനിയെ തുടര്‍ന്ന് കുട്ടിയെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചിരുന്നു.തുടര്‍ന്ന് മരുന്ന് കൊടുത്ത് കുട്ടിയെ തിരിച്ചയക്കുകയായിരുന്നു.
ഇന്നലെ പനി മൂർച്ഛിച്ചതിനെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.അതെസമയം കുട്ടി മരിച്ചതിന് ശേഷം നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Back to top button
error: