IndiaLead NewsNEWS

തമിഴ്നാട്ടിൽ ജല്ലിക്കട്ട് പരിശീലനത്തിനിടെ കാളകൾ വിരണ്ടോടി; 50 ഓളം പേർക്ക് പരിക്ക്, സംഘാടകർക്കെതിരെ കേസ്

ചെന്നൈ: തമിഴ്നാട്ടിൽ ജല്ലിക്കട്ടിന് മുന്നോടിയായി നടത്തുന്ന ഊർ തിരുവിഴക്കിടെ കാളകൾ വിരണ്ടോടി അൻപതോളം പേർക്ക് പരിക്കേറ്റു. അനുമതി നിഷേധിച്ച് ചടങ്ങ് നടത്തിയതിന് അഞ്ച് സംഘാടകർക്കെതിരെ തിരുവണ്ണാമലൈ പൊലീസ് കേസെടുത്തു.

തിരുവണ്ണാമലൈ, ആറണി, കണ്ടമംഗലത്താണ് നിയമം ലംഘിച്ച് ചടങ്ങ് നടന്നത്. തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപേ‍ട്ട്, കൃഷ്ണഗിരി ജില്ലകളിൽ നിന്നായി അഞ്ഞൂറിലേറെ കാളകളും ആയിരത്തിലേറെ ആളുകളും ചടങ്ങിൽ പങ്കെടുത്തു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ പൊതുചടങ്ങുകൾക്ക് നിയന്ത്രണമുണ്ട്. അതുകൊണ്ട് ഊർ തിരുവിഴ നടത്താൻ സംഘാടകർ അനുമതി തേടിയിരുന്നെങ്കിലും പൊലീസ് നൽകിയിരുന്നില്ല. വേണ്ടത്ര സുരക്ഷാ തയ്യാറെടുപ്പുകളും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് കാളകൾ വിരണ്ടോടിയത്.

Signature-ad

പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മാർകഴി മാസത്തിലെ അമാവാസിയുമായി ബന്ധപ്പെട്ടാണ് ഊര് തിരുവിഴൈ ചടങ്ങ് സംഘടിപ്പിച്ചത്. മാടുകളെ ജല്ലിക്കട്ടിനൊരുക്കാൻ ആചാരപരമായി നടത്തുന്ന പരിശീലനമാണിത്.

Back to top button
error: