KeralaLead NewsNEWS

സാറാ ജോസഫിന് ഓടക്കുഴല്‍ അവാര്‍ഡ്

കൊച്ചി: 2021 ലെ ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്. ‘ബുധിനി’ എന്ന നോവലിനാണ് 51–ാമത് ഓടക്കുഴല്‍ അവാര്‍ഡ്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ 44–ാമത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് ഡോ. എം.ലീലാവതി അവാര്‍ഡ് സമര്‍പ്പിക്കും. ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് നല്‍കുന്നത്.

Back to top button
error: