Month: December 2021
-
Kerala
ഭൂരഹിതരെ സഹായിക്കാന്‍ ഭൂമിയോ ഭൂമിയുടെ വിലയോ സംഭാവന നല്‍കാം
‘ഭവനരഹിതരില്ലാത്ത കേരളം’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്ന് എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പായിരുന്നു. അതിനായി ആരംഭിച്ച ലൈഫ് മിഷൻ പദ്ധതി ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വീട് നൽകി ലോകത്തിന് മുന്നിൽ കേരളത്തിൻ്റെ യശസ്സ് ഉയർത്തി. ആദ്യ രണ്ടു ഘട്ടങ്ങൾ പിന്നിട്ട് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് ലൈഫ് മിഷൻ ലക്ഷ്യമിട്ടിട്ടുള്ളത്. 2021-22 മുതലുള്ള 3 വർഷങ്ങൾ കൊണ്ട് ഏകദേശം 2.5 ലക്ഷം ഭൂരഹിതർക്ക് സ്ഥലം ലഭ്യമാക്കാനാണ് തീരുമാനം. എന്നാൽ ആ ലക്ഷ്യം നേടാൻ സർക്കാർ സംവിധാനത്തിലൂടെ മാത്രമായി സാധ്യമല്ല. പൊതുസമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണ്. അത് ഉറപ്പാക്കാനായി “മനസ്സോടിത്തിരി മണ്ണ്” എന്ന പേരിൽ വിപുലമായ ഒരു ക്യാമ്പയിൻ ആരംഭിക്കുകയാണ്. ഭൂമിയോ ഭൂമിയുടെ വിലയോ സംഭാവനയായി ഭൂരഹിതരായ ഗുണഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ ക്യാംപയിനിൻ്റെ സംസ്ഥനതല ഉദ്ഘാടനം ഇന്നലെ നിർവഹിച്ചു. 1000 ഭൂരഹിതർക്ക് ഭൂമി വാങ്ങുന്നതിനായി പരമാവധി 2.5 ലക്ഷം രൂപാ വീതം ആകെ 25 കോടി രൂപ ഗുണഭോക്താക്കൾക്ക്…
Read More » -
Kerala
പാലക്കാട് വിമാനത്താവളം അനുവദിക്കാമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
പാലക്കാട്: സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുക്കലും സാമ്പത്തിക സ്രോതസ്സ് കണ്ടെത്തലുമടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പക്ഷം പാലക്കാട്ട് വിമാനത്താവളത്തിനുള്ള അനുമതി പരിഗണിക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.ജില്ലയുടെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് വിമാനത്താവളം അനുവദിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ നൽകിയ കത്തിനാണ് മന്ത്രിയുടെ പ്രതികരണം. കൊച്ചി-കോയമ്പത്തൂർ വ്യവസായിക ഇടനാഴയിലെ ഒരു പ്രധാന പോയിന്റാണ് പാലക്കാട് എന്നും കോയമ്പത്തൂർ വിമാനത്താവളത്തിലേക്ക് ഇവിടെ നിന്നും 70 കിലോമീറ്റർ ദൂരം സഞ്ചരിക്കണമെന്നും വി കെ ശ്രീകണ്ഠൻ എംപി പറഞ്ഞു.
Read More » -
Kerala
സിൽവർ ലൈൻ; കണ്ണൂർ ജില്ലയിൽ സാമൂഹികാഘാത പഠനം നടത്താൻ സർക്കാർ വിജ്ഞാപനം
തിരുവനന്തപുരം: കെ-റെയില്‍ സാമൂഹിക ആഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. അലൈന്‍മെന്റിലെ കല്ലിടല്‍ ഏറെക്കുറെ പൂര്‍ത്തിയായ കണ്ണൂര്‍ ജില്ലയിലെ പഠനത്തിനാണ് വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാനത്ത് വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പുനരധിവാസത്തിനുള്ള നിയമമുണ്ട്. ഈ നിയമം അനുസരിച്ചാണ് കെ- റെയില്‍ പദ്ധതിക്കു വേണ്ടിയും സാമൂഹിക ആഘാത പഠനം നടത്തുന്നത്. സാമൂഹിക ആഘാത പഠനം നൂറുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നു കാണിച്ചാണ് ഇപ്പോള്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കെ റെയിലിന്റെ കല്ലിടല്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന കണ്ണൂര്‍ ജില്ലയിലാണ് സാമൂഹിക ആഘാത പഠനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. എത്രയധികം ആളുകളെ പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കേണ്ടി വരും, എത്രപേര്‍ക്ക് പദ്ധതിമൂലം മാറിത്താമസിക്കേണ്ടി വരും, മറ്റ് പ്രത്യാഘാതങ്ങളുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളെല്ലാം പഠനവിധേയമാകും. ഈ റിപ്പോര്‍ട്ട് അനുസരിച്ചാകും നഷ്ടപരിഹാരത്തുക അടക്കുമുള്ള പുനരധിവാസ പാക്കേജിന്റെ കാര്യങ്ങള്‍ സമഗ്രമായി നിശ്ചയിക്കുക.
Read More » -
Movie
‘കാക്കപ്പൊന്ന്’ തീയേറ്ററിലേക്ക്…
ആദിവാസികളുടെ അതിജീവനത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് കാക്കപ്പൊന്ന്. കാൻ്റിൻ ലൈറ്റ് മീഡിയയുടെ ബാനറിൽ ദിനേശ് ഗോപാൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം തീയേറ്ററിലെത്തുന്നു. കടലാസുകളിൽ മാത്രം ഒതുങ്ങുന്ന ആദിവാസീ ഉന്നമനവും, രാഷ്ട്രീയക്കാരിൽ നിന്നും, ഉദ്ദ്യോഗസ്ഥരിൽ നിന്നും ,സമൂഹത്തിൽ നിന്നും ,കാലങ്ങളായി ആദിവാസികൾ നേരിടുന്ന കടുത്ത അവഗണയും, ദയനീയമായ ജീവിത സാഹചര്യങ്ങളും, സഹപാഠികളിൽ നിന്നു പോലും നേരിടുന്ന തിക്താനുഭങ്ങളും, തുറന്ന് കാണിക്കുകയാണ് കാക്കപ്പൊന്ന് എന്ന ചിത്രം. ആദിവാസികളുടെ അതിജീവനത്തിലേക്കുള്ള പ്രയാണത്തിന് ദിശാബോധം നൽകുന്ന വേറിട്ടൊരു പ്രമേയവുമായാണ് കാക്കപ്പൊന്ന് എന്ന കുടുംബചിത്രം എത്തുന്നത്. നമ്മുടെ സമുഹം ,ഭൂമിയുടെ യഥാർത്ഥ അവകാശികളായ ആദിവാസികളെ തിരിച്ചറിയേണ്ടതുണ്ട്.ആവാസ വ്യവസ്ഥക്കും, പരിസ്ഥിതിക്കും കോട്ടം തട്ടാത്ത വിധത്തിൽ, പ്രകൃതിയുടെ സംതുലിതാവസ്ഥ നിലനിർത്തി ,ചുഷണങ്ങളില്ലാതെ ജീവിക്കുന്ന ആദിവാസി സമൂഹം ഭൂമിയെ എത്രമാത്രം സംരക്ഷിക്കുന്നുണ്ട് എന്നും കാക്കപ്പൊന്ന് എന്ന സിനിമ കാണിച്ച് തരുന്നു.പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ ആദിവാസി കുട്ടികളുടെ ജീവിത സാഹചര്യങ്ങളും ,സ്നേഹത്തിൻ്റേയും, അസൂയയുടേയും, പ്രതികാരത്തിൻ്റേയും, തിരിച്ചറിവിൻ്റേയും, മാനസിക വളർച്ചയുടേയും ,വിവിധ തലങ്ങളും സിനിമ…
Read More » -
Movie
ഗംഭീര പ്രകടനവുമായി ‘സീക്രെട്ട്’ റിലീസിനൊരുങ്ങുന്നു
ഒരു നായയും, പെൺകുട്ടിയും തമ്മിലുള്ള ആത്മബന്ധം ചിത്രീകരിക്കുന്ന മലയാളത്തിലെ അപൂവ്വ ചിത്രമായ സീക്രെട്ടിൻ്റെ ചിത്രീകരണം വയനാട്ടിൽ പൂർത്തിയായി.പ്രസിദ്ധ സിനിമാ പ്രൊഡക്ഷൻ കൺട്രോളറായ ബൈജു പറവൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ലജൻഡ് ഫിലിംസാണ് നിർമ്മാണം. പണവും, സൗന്ദര്യവും, നിറവും, ജോലിയും നോക്കി പരസ്പരം സ്നേഹിക്കുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യവർഗ്ഗം പോലുമല്ലാത്ത ഒരു നായയെ ജീവിത പങ്കാളിയാക്കി, കിടപ്പറ പങ്കിടുന്ന ഒരു പെൺകുട്ടിയുടെ കഥ മനോഹരമായി ചിത്രീകരിക്കുകയാണ് ഈ ചിത്രം. ഒരു കൊടും കാടിൻ്റെ നടുവിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിൽ അരങ്ങേറുന്ന ആരെയും ഞെട്ടിപ്പിക്കുന്ന രംഗങ്ങൾ ഈ ചിത്രത്തിൻ്റെ പ്രത്യേകതയാണ്. തികച്ചും വ്യത്യസ്തമായ ഒരു ഹൊറർ ത്രില്ലർ ചിത്രമായ സീക്രെട്ട് പ്രേക്ഷകരെ ആകർഷിക്കും. സ്നേഹ എന്ന പുതുമുഖ നായികയുടെയും, മോട്ടു എന്ന നായയുടെയും ഗംഭീര പ്രകടനങ്ങൾ പ്രേക്ഷകരെ കോരിത്തരിപ്പിക്കും. ലജൻഡ് ഫിലിംസിൻ്റെ ബാനറിൽ ബൈജു പറവൂർ രചനയും,സംവിധാനവും നിർവ്വഹിക്കുന്ന സീക്രെട്ട് ചിത്രീകരണം പൂർത്തിയായി.ഡി.ഒ.പി – റിജു ആർ അമ്പാടി, എഡിറ്റർ -സന്ദീപ്…
Read More » -
Movie
തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവ്
പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ജികെ പിള്ളയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവായിരുന്നു ജികെ പിള്ള. ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്‍റെ അഭിനയ ജീവിതം ബ്ലാക്ക് ആന്‍റ് വൈറ്റ് ചലച്ചിത്രങ്ങള്‍ മുതല്‍ ടെലിവിഷന്‍ സീരിയലുകള്‍ വരെ വ്യാപിച്ച് നില്‍ക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
Read More » -
Kerala
രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 16,764 കോവിഡ് കേസുകള്‍, 309 ഒമിക്രോൺ കേസുകള്‍
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 16,764 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 220 പേരാണ് മരിച്ചത്. 91,361 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ചികിത്സയിലുള്ളത്; നിലവില്‍ 0.26 ശതമാനം. 98.36 % ആണ് രോഗമുക്തി നിരക്ക്. 7,585 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,42,66,363 ആയി. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.34%) ആണ്. കഴിഞ്ഞ 88 ദിവസമായി 2 ശതമാനത്തില്‍ താഴെ. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.89%) കഴിഞ്ഞ 47 ദിവസമായി 1 ശതമാനത്തില്‍ താഴെ. ആകെ നടത്തിയത് 67.78 കോടി പരിശോധനകള്‍. 33 ദിവസങ്ങൾക്കുശേഷമാണ് രാജ്യത്ത് പതിനായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മരണനിരക്കിലും ക്രമാതീതമായ വർധനയുണ്ട്. പ്രധാന നഗരങ്ങളിൽ മുംബൈ, പുണെ, താനെ, നാസിക്, മുംബൈ സബർബൻ എന്നിവിടങ്ങളിലും ബെംഗളൂരു അർബൻ, ചെന്നൈ, ഗുരുഗ്രാം, അഹമ്മദാബാദ് എന്നിവിടങ്ങളിലും കേസുകൾ കൂടി. രാജ്യത്ത് വൈറസ് വ്യാപനം അപകടകരമാണെന്നതിന്റെ സൂചന നൽകി…
Read More » -
Kerala
മകളുമായുളള പ്രണയം അനീഷിന്റെ കൊലപാതകത്തിന് കാരണം, കത്തി വാട്ടർ ടാങ്കിൽ: റിമാൻഡ് റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: പേട്ടയില്‍ അനീഷ് ജോര്‍ജിനെ (19) കുത്തിക്കൊന്നത് മകളോടുള്ള പ്രണയത്തെ തുടര്‍ന്നാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മൂത്തമകളും അനീഷും തമ്മിലുള്ള പ്രണയത്തോടുള്ള എതിര്‍പ്പും അതിലുള്ള പകയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യ മൊഴിയില്‍ കള്ളനെന്ന് തെറ്റിദ്ധരിച്ച് കുത്തിയതാണെന്നായിരുന്നു പ്രതി സൈമണ്‍ ലാലന്‍ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ പോലീസ് ഈ മൊഴി വിശ്വാസത്തിലെടുത്തിരുന്നില്ല. പ്രതിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തില്‍ തന്നെയാണ് കുത്തിയതെന്നാണ് പുറത്ത് വന്ന റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.30ഓട് അടുപ്പിച്ച് അനീഷിനെ വീട്ടില്‍ കണ്ടപ്പോള്‍ കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തോട് കൂടി പ്രതി അനീഷിനെ തടഞ്ഞു വെക്കുകയായിരുന്നു. ശേഷം നെഞ്ചിലും മുതുകിലും കുത്തി കൊലപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി വീടിന് സമീപത്തെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു വച്ചതായും പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ രക്തം പുരണ്ട കത്തി പോലീസ് കണ്ടെടുക്കുകയും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍…
Read More » -
India
ശ്രീനഗറില്‍ 3 തീവ്രവാദികളെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ ജെയ്ഷെ മുഹമ്മദ് ഭീകരനും
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരവാദികള്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരാള്‍ ജെയ്ഷെ മുഹമ്മദ് ഭീകരനായ സുഹൈല്‍ അഹമ്മദ് റാഥേര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിസംബര്‍ 13-ന് സേവാനില്‍ പോലീസ് ബസിനു നേരെയുണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരനാണ് സുഹൈല്‍. അന്നത്തെ ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കൂടാതെ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശ്രീനഗറിനടുത്ത് പാന്താചൗക്കില്‍ രാത്രിയോടെ ആയിരുന്നു ഏറ്റുമുട്ടല്‍. മൂന്നു പോലീസുകാര്‍ക്കും ഒരു സി.ആര്‍.പി.എഫ്. ജവാനും ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. ഈ ഓപ്പറേഷനോടു കൂടി ജമ്മു കശ്മീര്‍ പോലീസിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ട എല്ലാ ഭീകരരും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. 36 മണിക്കൂറിനിടെ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. നേരത്തെ, അനന്ത്നാഗിലും കുല്‍ഗാമിലും നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ആറ് ഭീകരവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ റണ്ടുപേര്‍ പാകിസ്താന്‍ പൗരന്മാരാണ്. മൂന്നു പേരേക്കൂടി വധിച്ചതോടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു.
Read More » -
India
എസ്.ഡി.പി.ഐയോടൊപ്പം ബംഗളൂരുവിൽ പ്രതിഷേധത്തിന് വൈദികർ ; കേരളത്തിൽ പ്രതിഷേധം കനക്കുന്നു
ബംഗളൂരു: ക്രൈസ്തവ വിശ്വാസികൾക്കെതിരെ നടക്കുന്ന അക്രമങ്ങളിലും മതംമാറ്റ നിരോധന നിയമത്തിനെതിരെയും പ്രതിഷേധിക്കാൻ എസ്ഡിപിഐക്ക് ഒപ്പം ബംഗളൂരുവിൽ പ്രതിഷേധം സംഘടിപ്പിച്ച വൈദികരുടെ നടപടി വിവാദമാകുന്നു.കേരളത്തിൽ സമീപകാലങ്ങളിൽ നടന്നിട്ടുള്ള നിരവധി അക്രമ പ്രവർത്തനങ്ങളിലും നിഷ്ഠൂരമായ കൊലപാതകങ്ങളിലും എസ്.ഡി.പി.ഐ പ്രവർത്തകരുടെ പങ്ക് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിനുമേൽ പ്രവാചക നിന്ദ എന്ന കുറ്റം ചുമത്തി പ്രാകൃതമായ കൈവെട്ട് ശിക്ഷ നടപ്പാക്കിയത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു എന്നുള്ളത് മറക്കരുതെന്നും ചില ക്രൈസ്തവ വിഭാഗത്തിലുള്ളവർ തന്നെ ചൂണ്ടിക്കാട്ടുന്നു. എസ്.ഡി.പി.ഐക്കൊപ്പം ക്രൈസ്തവ സന്യസ്തരും വൈദികരും മതംമാറ്റ നിരോധന നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് അണിനിരന്നത് തെറ്റിദ്ധാരണമൂലമെന്ന് കെ.സി.ബി.സിയും വ്യക്തമാക്കി. ക്രൈസ്തവർക്കുവേണ്ടി എസ്.ഡി.പി.ഐ പ്രതിഷേധിക്കുന്നത് വിരോധാഭാസമാണ്. കേരളത്തിൽ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പലപ്പോഴും മുഖ്യ പങ്കുവഹിച്ചിട്ടുള്ള എസ്.ഡി.പി.ഐ ഇതിലൂടെ ലക്ഷ്യംവെക്കുന്നത് ഗൂഢമായ രാഷ്ട്രീയ മുതലെടുപ്പുകൾ മാത്രമാണെന്ന് വ്യക്തമാണെന്നും കെ.സി.ബി.സി ഐക്യജാഗ്രതാ കമീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.
Read More »