Month: December 2021

  • Kerala

    ബലം പ്രയോഗിച്ച് വായില്‍ മദ്യം ഒഴിച്ചു,നഗ്നനാക്കി; വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

    തിരുവനന്തപുരം: മദ്യപ സംഘം 17കാരനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അമ്പൂരിയിലാണ് സംഭവം. ബന്ധുവീട്ടില്‍നിന്ന് ആറ്റില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ഥിക്കാണ് ദാരുണാനുഭവം.വിദ്യാര്‍ത്ഥിയുടെ വായില്‍ മദ്യം ഒഴിച്ചു നല്‍കിയ ശേഷം നഗ്നനാക്കി മൂന്നുമണിക്കൂര്‍ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. മദ്യവും വെട്ടുകത്തിയും കുട്ടി പിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുകയും, ആരോടെങ്കിലും പറഞ്ഞാല്‍ സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പതിനഞ്ചോളം ആളുകള്‍ സംഘത്തില്‍ ഉണ്ടായിരുന്നതായി വിദ്യാര്‍ത്ഥി പറയുന്നു. തന്റെ കയ്യില്‍നിന്ന് കഞ്ചാവ് പിടിച്ചുവെന്ന് ആരോപിച്ചു. മര്‍ദനത്തില്‍ അവശനായപ്പോള്‍, വെള്ളം ആവശ്യപ്പെട്ടു. അവര്‍ ആറ്റിലെ വെള്ളമാണ് നല്‍കിയത്. ജീവനോടെ കുഴിച്ചിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി പറയുന്നു. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തില്‍ നെയ്യാര്‍ ഡാം പൊലീസ് ഇതുവരെ കേസെടുത്തില്ല.

    Read More »
  • Kerala

    ഹൃദയാഘാതത്തെ തുടർന്ന് മലയാളി ദുബായിൽ മരിച്ചു

    പത്തനംതിട്ട: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ദുബായിൽ മരിച്ചു.കോഴഞ്ചേരി നാരങ്ങാനം കുഴികാലായിൽ സജി.കെ. ജോൺ (52) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി ദുബയിൽ  വച്ച് മരണമടഞ്ഞത്.സംസ്കാരം നാട്ടിൽ എത്തിച്ച ശേഷം.

    Read More »
  • Kerala

    ചിറാപുഞ്ചിയിലെ റോഡും പിന്നെ ജയസൂര്യയും

    കെ എസ് സുധി എന്ന ആൾ ഫേസ്ബുക്കിൽ പങ്ക് വച്ചത്   പൊതു മരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസ് ഉടൻ നടൻ ജയസൂര്യയെ ചിറാപുഞ്ചിയിലേക്ക് അയക്കണം. വേറേ ഒന്നിനുമല്ല, ചിറാപുഞ്ചിയിലെ റോഡ് വഴി ഒന്നു യാത്ര ചെയ്തു വരാൻ. നിരന്തരം മഴ പെയ്യുന്നതാണ് കേരളത്തിലെ റോഡുകൾ തകർന്നു പോകാൻ കാരണമെന്ന് പറയുന്നതിനെ ഖണ്ഡിച്ചു കൊണ്ടാണ് നടൻ ജയസൂര്യ, മോശം റോഡിനു മഴയെ കുറ്റം പറഞ്ഞാൽ എപ്പോഴും മഴ പെയ്യുന്ന ചിറാപുഞ്ചിയിലെ സ്ഥിതി എന്തായിരിക്കും എന്നു മന്ത്രി കൂടിയുള്ള സദസ്സിൽ വച്ചു ചോദിച്ചത്. ജയസൂര്യ പറഞ്ഞ ചിറാപുഞ്ചിയിലെ റോഡിലൂടെ ഏതാനും മണിക്കൂറുകൾ മുൻപ് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്ത ക്ഷീണം ഇനിയും മാറിയിട്ടില്ല. ചിറാപുഞ്ചിയിലെ റോഡിന്റെ സ്ഥിതി എന്നു പറഞ്ഞു തുടങ്ങുന്നതിനു മുൻപ് അവിടെ ഉള്ളത് എന്താണ് എന്നു പറയുന്നതാണ് എളുപ്പം. അവിടെയിപ്പോൾ എപ്പോഴും മഴയില്ല. വഴിയിലെ കുഴികളും, കല്ലിളകിയ ഇടങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന കറുത്ത നിറമുള്ള, നേർത്ത ഒരു പാട. അതും…

    Read More »
  • Movie

    ചെറുപ്പക്കാരുടെ ” പ്രതിബിംബം “

    ഇപ്പോഴത്തെ ചെറുപ്പക്കാർ നേരിടുന്ന പ്രശ്നങ്ങൾ വെറും നാല് മിനിറ്റിൽ ഹൃദയസ്പർശിയായി ദൃശ്യവൽക്കരിക്കുന്ന എക്സിസ്പിരിമെന്റൽ ഹ്രസ്വ ചിത്രമാണ് “പ്രതിബിംബം”. അനസ് ഹനീഫിനെ പ്രധാന കഥാപാത്രമാക്കി സുഹൈയിൽ ഷാജി സംവിധാനം ചെയ്യുന്ന ” പ്രതിബിംബം” എന്ന ഹ്രസ്വ ചിത്രം റിലീസായി. നെസ്റ്റ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അനസ് ഹനീഫ് തിരക്കഥയെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിറാസ് അനഫാസ്, ഷഹീർ യാഫി എന്നിവർ നിർവ്വഹിക്കുന്നു. എഡിറ്റിംങ്,കളറിസ്റ്റ്-അജിത് വൈശാഖ്, ബിജിഎം ആന്റ് സൗണ്ട് ഡിസൈൻ-അഖിൽ ബാബു,സ്റ്റിൽസ്-ഷാഹ്സാദ് ഹരിസ്,ടൈറ്റിൽ ഡിസൈൻ-ജേഫിൻ ജോർജ്ജ്,പോസ്റ്റർ ഡിസൈൻ-മനു ഡാവഞ്ചി, മാർക്കറ്റിംഗ്-മോളിവുഡ് മാഡ്. പി ആർ ഒ-എ എസ് ദിനേശ്.

    Read More »
  • India

    ഡല്‍ഹിയിലെ റസിഡന്റ് ഡോക്ടർമാർ സമരം പിൻവലിച്ചു

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. നവംബര്‍ 27 മുതല്‍ ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിലെ സാമ്പത്തിക സംവരണം ചോദ്യം ചെയ്ത ഹര്‍ജികള്‍ ജനുവരി ആറിനാണ് സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നത്. സുപ്രീം കോടതി കേസിലെ സര്‍ക്കാര്‍ നിലപാട് നോക്കി ഭാവി തീരുമാനം എടുക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടനയായ ഫോര്‍ഡ അറിയിച്ചു 40 ദിവസമായി സമരം തുടരുകയായിരുന്നു. സുപ്രീംകോടതി മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി. പിന്നാലെ സമരം ശക്തമാക്കുകയായിരുന്നു. ഇന്നലെ ഡല്‍ഹി പൊലീസ് ജോയിന്റ് കമ്മീഷണറുമായി ചര്‍ച്ച നടന്നു. പൊലീസ് ക്ഷമ പറയണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. കേസുകള്‍ പിന്‍വലിക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കി. ഇന്നലെ ആരോഗ്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. അതിന് പിന്നാലെയാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനമായതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

    Read More »
  • Kerala

    ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹമോഷണം അഥവാ  മറ്റൊരു സിബിഐ ഡയറിക്കുറിപ്പ്

    1981 മേയ് 24. വെളുപ്പിന് മൂന്നു മണിയാകുന്നതേയുള്ളൂ. ഏറ്റുമാനൂർ ക്ഷേത്രപരിസരം വിജനമാണ്. ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരൻ കൃഷ്ണൻ കുട്ടി നാലമ്പലത്തിന്റെ പ്രധാന വാതിൽ തുറന്ന് അങ്കണത്തിലെത്തിയശേഷം വിളക്കുകൾ കെടുത്തി ശ്രീകോവിലിന് മുന്നിലെത്തി. ശ്രീകോവിലിന്റെ വാതിൽ തുറന്നു കിടക്കുന്നു. പരിഭ്രാന്തനായ അയാൾ ഓടിപ്പോയി ദേവസ്വം മാനേജർ വി.നാരായണപിള്ളയെ വിവരമറിയിച്ചു. അപ്പോഴേക്കും മോൽശാന്തിയെത്തി. അദ്ദേഹം ശ്രീകോവിലിനുള്ളിൽ കയറി നോക്കി. മൂലവിഗ്രഹം കാണാനില്ല. അകത്തെ അഴിവാതിൽ തുറന്നു കിടക്കുന്നു. പ്രഭയിലെ ലക്ഷ്മീരൂപവും കാണാനില്ല. ഏറ്റുമാനൂർ സബ് ഇൻസ്പെക്ടർ ശശിധരനും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിവരം പതുക്കെ പുറം ലോകമറിഞ്ഞു – ഏറ്റുമാനൂർ ക്ഷേത്രത്തിലെ ലക്ഷങ്ങൾ വിലപിടിപ്പുള്ള വിഗ്രഹം മോഷണം പോയിരിക്കുന്നു…! ജനം അമ്പലത്തിലേക്ക് ഓടിയെത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവലിംഗത്തിൽനിന്ന് ദേവചൈതന്യം ആവാഹിച്ചു സൂക്ഷിക്കുന്നതായി വിശ്വസിക്കുന്ന ഈ തങ്കവിഗ്രഹം ഉൽസവ ബലി സമയത്തും ആറാട്ടെഴുന്നെള്ളിപ്പിനും ശ്രീഭൂതബലിക്കും മാത്രമേ പുറത്തിറക്കാറുള്ളൂ. ശ്രീകോവിലിനുള്ളിൽ ശിവലിംഗപ്രതിഷ്ഠയ്ക്കു സമീപം വെള്ളിപീഠത്തിൽ, സ്വർണത്തിൽ നിർമിച്ച ആണി…

    Read More »
  • ഇടുക്കിയിൽ കാണാതായ 3 വയസ്സുകാരന്റെ മൃതദേഹം കുളത്തിൽ

    ഇടുക്കി: കാണാതായ 3 വയസ്സുകാരന്റെ മൃതദേഹം സമീപത്തെ കുളത്തില്‍ കണ്ടെത്തി. തമിഴ്‌നാട് കെ ജി പെട്ടി സ്വദേശി ദിനേശ് കുമാറിന്റെ മകന്‍ മിലന്‍ ആണ് മരിച്ചത്. ആനവിലാസത്തിന് സമീപം ശാസ്താനടയിലാണ് സംഭവം. ബന്ധുവിന്റെ മരണവീട്ടില്‍ എത്തിയ കുട്ടിയെ ഇന്നലെ വൈകിട്ടോടെ കാണാതാവുകയായിരുന്നു. കാല്‍ വഴുതി കുളത്തില്‍ വീണതാകമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും നാട്ടുകാരും രാത്രിമുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുമളി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Kerala

    നടൻ ജി.കെ.പിള്ള അന്തരിച്ചു

    സിനിമ– സീരിയൽ നടൻ ജി.കെ.പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 325 ഓളം സിനിമകളിൽ അഭിനയിച്ചു.

    Read More »
  • NEWS

    തെരുവ് നായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ പെട്ട് യുവാവ് മരിച്ചു

    ഇടയിൽപിടിക ഭാഗത്തേക്ക് പോവുകയായിരുന്നു ആദർശും, സുഹൃത്തും. ഇതിനിടയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ടു. ആദർശിന് തലയ്ക്കാണ് പരിക്കേറ്റത് തലശ്ശേരി: തെരുവ്നായ കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ പെട്ട് യുവാവ് മരണപ്പെട്ടു. ഊരോത്തുമ്മൽ തീയനാണ്ടിയിൽ ആദർശാണ് മരിച്ചത്. ഒപ്പ മുണ്ടായിരുന്ന സുഹൃത്ത് സായൂജിനും പരിക്കേറ്റു. സായൂജ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ കോടിയേരി വായനശാലയ്ക്ക് സമീപമായിരുന്നു അപകടം. നായ കുറുകെ ചാടിയതിനെ തുടർന്നാണ് ബൈക്ക് നിയന്ത്രണം വിട്ടത്. ഇടയിൽപിടിക ഭാഗത്തേക്ക് പോവുകയായിരുന്നു ആദർശും, സുഹൃത്തും. ആദർശിന് തലയ്ക്കാണ് പരിക്കേറ്റത്. ഉടൻ തലശ്ശേരിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കണ്ണൂരിലെ ആശുപത്രിയിയിലേക്ക് മാറ്റിയത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കാറ്ററിംഗ് ജോലികൾ ചെയ്ത് വരികയായിരുന്നു ആദർശ്. സദാനന്ദൻ്റെയും – രഞ്ജിനിയുടെയും മകനാണ്. അയന സഹോദരിയാണ്.

    Read More »
  • NEWS

    മലയാളി വിദ്യാർഥിനി പോണ്ടിച്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചു

    പോണ്ടിച്ചേരിയിൽ മലയാളി വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. കൊടുവള്ളി വാരി കുഴി താഴെ ആർ.സി സൈനുദ്ദീന്‍റെയും സാഹിറയുടെയും മകൾ ഫഹ്‍മിദ ഷെറിൻ (20) ആണ് മരിച്ചത്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ എം.ബി.എ വിദ്യാർഥിയാണ് ഫഹ്‍മിദ. മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും.

    Read More »
Back to top button
error: