KeralaLead NewsNEWS

അമ്പൂരിയിൽ പ്ലസ് വൺ വിദ്യാർഥിയെ മർദ്ദിച്ച സംഭവം; 5 പേര്‍ പിടിയിൽ

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മദ്യപസംഘം കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ 5 പേര്‍ അറസ്റ്റിലായി. രാഹുല്‍, വിഷ്ണു, സുബിന്‍, വിനീഷ്, അക്ഷയ് എന്നിവരെയാണ് നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇവര്‍ ഒളിവിലായിരുന്നു.

ഞായാറാഴ്ച ബന്ധുവിന്റെ വീടിന് സമീപത്തെ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ഥിയെയാണ് മദ്യപസംഘം ക്രൂരമായി മര്‍ദിച്ചത്. അവശനായ വിദ്യാര്‍ഥിയുടെ ദേഹത്ത് കത്തികൊണ്ട് വരഞ്ഞതിന്റെ പാടുകളുണ്ട്. മൂന്നുമണിക്കൂര്‍ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. കുട്ടി മദ്യവും വെട്ടുകത്തിയും പിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുകയും, ആരോടെങ്കിലും പറഞ്ഞാല്‍ സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Signature-ad

പതിനഞ്ചോളം ആളുകള്‍ സംഘത്തില്‍ ഉണ്ടായിരുന്നതായാണ് വിദ്യാര്‍ഥി പറയുന്നത്. വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ആറ്റിലെ വെള്ളം നല്‍കി. ജീവനോടെ കുഴിച്ചിടുമെന്ന് ഭീഷണിപ്പെടുത്തി. സംഭവ ദിവസം തന്നെ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.

Back to top button
error: