ന്യൂഡല്‍ഹി: മറ്റു രോഗങ്ങളുള്ള 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്റെ മുന്‍കരുതല്‍ ഡോസ് ലഭിക്കുന്നതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് കേന്ദ്രം. ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളുമായി നടത്തിയ യോഗത്തിന് ശേഷം 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഡോക്ടറുടെ സാക്ഷ്യപത്രം ഇല്ലാതെ തന്നെ മുന്‍കരുതല്‍ ഡോസ് നല്‍കാമെന്ന് തീരുമാനമായി.
എങ്കിലും, വാക്സിന്‍ എടുക്കുന്നതിന് മുമ്പ് ഡോക്ടര്‍മാരുടെ അഭിപ്രായം തേടണം പൂര്‍ണ്ണമായും വാക്സിനേഷന്‍ എടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും രോഗങ്ങളുള്ള 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ഡിസംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പത് മാസത്തിന് ശേഷം മാത്രമേ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ കഴിയുകയുള്ളുവെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.