
സൗദിയിൽ നിയന്ത്രണംവിട്ട ലോറി പള്ളിയിലേക്ക് ഇടിച്ചു കയറി അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ജിദ്ദയിലെ അല്‍ റവാബി പ്രദേശത്തെ ഒരു പള്ളിയിലേക്കാണ് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതു മൂലം വാഹനം ഇടിച്ചുകയറിയത്.പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്ന അഞ്ചുപേർക്കാണ് പരിക്കേറ്റത്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.