KeralaLead NewsNEWS

ചെരുപ്പ് കടയില്‍ വന്‍ തീപിടുത്തം; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

കോഴിക്കോട്: കൊളത്തറയില്‍ റഹ്മാന്‍ ബസാറിലെ ചെരുപ്പ് കടയില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചയോടെ ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചത്. 6 ഫയര്‍ എഞ്ചിനുകളുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണം എന്നാണ് പ്രഥമിക വിലയിരുത്തല്‍. സമീപം താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ചെരുപ്പ് കട പൂര്‍ണ്ണമായും കത്തി നശിച്ചു. അതേ സമയം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്നാണ് വിലയിരുത്തല്‍.

Back to top button
error: