തിരുവല്ല: റോഡിന് നടുവില്‍ അപകടഭീഷണി ഉയര്‍ത്തി നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ വാഹന യാത്രക്കാർക്കും നാട്ടുകാർക്കും ഒരേപോലെ ഭീക്ഷണിയാകുകയാണ് ഇവിടെ.തിരക്കേറിയ മാവേലിക്കര-തിരുവല്ല റൂട്ടിലാണ് ഇത്. അമിതവേഗത്തില്‍ പായുന്ന ചരക്കു വാഹനങ്ങളോ മറ്റു വാഹനങ്ങളോ വൈദ്യുതപോസ്റ്റുകളിലേക്ക് ഇടിച്ചു കയറിയാല്‍ വലിയ അപകടം സംഭവിക്കും റോഡിന്റെ വശങ്ങളിലേക്ക് എത്രയും പെട്ടന്ന് ഈ പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചക്കുളത്തുകാവ്, എടത്വ പള്ളി, അമ്പലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ധാരാളം തീർത്ഥാടകരും സഞ്ചരിക്കുന്ന പാതയാണ് ഇത്.