KeralaNEWS

ഡിസംബർ 31 ന് അകം  ചെയ്തുതീർക്കേണ്ട 5 പ്രധാന കാര്യങ്ങൾ

2021 അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.എന്നാൽ ഡിസംബർ മാസം 31 ആം തീയതിക്കുള്ളിൽ  തന്നെ പൊതുജനങ്ങൾ ചെയ്തുതീർക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
2020 21 വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഡിസംബർ 31 വരെയാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. സമയപരിധി വീണ്ടും നീട്ടി നൽകാനുള്ള സാധ്യതകൾ വളരെ കുറവാണ്.നൽകിയിരിക്കുന്ന സമയത്തിനുള്ളിൽ തന്നെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കണം.
 രണ്ടാമതായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട സമയപരിധിയും ഡിസംബർ മാസം 31 ആം തീയതി വരെയാണ്.സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ആളുകൾ സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റ് ആണ് ലൈഫ് സർട്ടിഫിക്കറ്റ് അഥവാ ജീവൻ പ്രമാണ പത്ര. പെൻഷൻ തുക മുടങ്ങാതെ ലഭിക്കുവാനും മറ്റ് ആനുകൂല്യങ്ങൾ തടസ്സപ്പെടാതെ ഇരിക്കുവാനും കൃത്യസമയത്തു തന്നെ രേഖ ഹാജരാക്കേണ്ടതുണ്ട്.
ട്രേഡിങ് നടത്തുന്ന ആളുകൾ അറിഞ്ഞിരിക്കേണ്ട അറിയിപ്പാണ് അടുത്തത്. ഡിമാറ്റ് അക്കൗണ്ടുകളിൽ കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുവാൻ ശ്രദ്ധിക്കുക. ഡിസംബർ മാസം 31 ആം തീയതിക്കുള്ളിൽ തന്നെ ഈ കാര്യവും പൂർത്തീകരിക്കണം.
 കോവിഡ് പശ്ചാത്തലത്തിൽ പല സ്ഥാപനങ്ങളിലും ആധാർ സീഡിങ് പ്രക്രിയ നിർത്തിവെച്ച സാഹചര്യമായിരുന്നു. ഡിസംബർ മാസം 31 ആം തീയതിക്ക് ഉള്ളിൽ തന്നെ ഈ കാര്യവും ചെയ്തു തീർക്കണം.പി എഫ് ക്ലെയിം ചെയ്യാനൊരുങ്ങുന്ന ആളുകൾ യു എ എൻ ആധാർകാർഡുമായി നിർബന്ധമായും ബന്ധിപ്പിക്കണം.
അടുത്തതായി ഡിസംബർ മാസം 31 ആം തീയതിക്ക് ഉള്ളിൽ കേന്ദ്ര സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതികളിൽ അംഗമാകാൻ ആഗ്രഹിക്കുന്ന ആളുകൾ രജിസ്റ്റർ ചെയ്യണം.
www.pmfby.gov.in എന്ന വെബ്സൈറ്റ് മുഖേന ഇത് ചെയ്യാവുന്നതാണ്. തൊട്ടടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും. ഇത്രയും കാര്യങ്ങൾ ഡിസംബർ മാസം 31 ആം തീയതിക്കുള്ളിൽ തന്നെ പൂർത്തീകരിക്കുവാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.

Back to top button
error: