ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍ കെനിയ,എത്യോപ്യ, ടാന്‍സാനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ഇന്‍ബൗണ്ട് സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു. ഡിസംബര്‍ 26 മുതല്‍ ഈ സര്‍വീസുകള്‍ നടത്തില്ല. ഈ മൂന്നിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ യു.എ.ഇയിലെക്ക് പ്രവേശിപ്പിക്കുന്നത് ഒഴിവാക്കാനാണിത്. എന്നാല്‍ രാജ്യത്ത് നിന്ന് ഈ സ്ഥലങ്ങളിലേക്കുള്ള സർവീസ് സാധാരണ പോലെ തുടരും.