KeralaNEWS

അതിഥി തൊഴിലാളികൾ കേരളത്തിന്റെ അന്തകരാകുന്നുവോ…..???

ന്യസംസ്ഥാനത്തു നിന്ന് തൊഴിൽ തേടിയെത്തിയ തൊഴിലാളികളെ “അതിഥി തൊഴിലാളികൾ” എന്ന് അഭിസംബോധന ചെയ്ത് ആദരിച്ച്  ചേർത്തു നിർത്തിയ നാടാണ് ഇത്.അതിന്റെ പ്രതിഫലമായിരുന്നു ഇന്നലെ രാത്രിയിൽ അവർ കിഴക്കമ്പലത്ത് നടത്തിയത്.കിഴക്കമ്പലത്ത് കിറ്റെക്സിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളായിരുന്നു കൊലവിളിയുമായി ഇന്നലെ രാത്രി മുഴുവൻ അഴിഞ്ഞാട്ടം നടത്തിയത്.വിവരം അറിഞ്ഞെത്തിയ സിഐ ഉൾപ്പെടെ നിരവധി പോലീസുകാർക്കും ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റു.
 ഇന്നലെ രാത്രിയിലായിരുന്നു ഇവരുടെ ഭീകര താണ്ഡവം.പോലീസ്‌ ജീപ്പ് അടിച്ചു തകർക്കുകയും കത്തിക്കുകയും വരെ ചെയ്തു.
ഉദ്യോഗസ്ഥരെ ജീപ്പിനുള്ളിൽ കത്തിക്കാനായിരുന്നു ശ്രമം.കൂടുതൽ പോലീസ് എത്തിയതു കൊണ്ട് മാത്രം അവർ രക്ഷപെട്ടു.കുറെ നാളായി  കിറ്റക്സിന്റെ തൊഴിലാളികൾ ഇവിടെ  അഴിഞ്ഞാടുന്നുണ്ട്.നാട്ടുകാർക്ക് പോലും ഭയമാണ് ഇവരെ.
   സകല സംവിധാനങ്ങളെയും വെല്ലുവിളിക്കുന്ന കിറ്റക്സ് മുതലാളിയുടെ  തൊഴിലാളികളാണ് ഇവർ.അതിനാൽത്തന്നെ ഇന്നലത്തെ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്.അനവധി പരാതികൾ
ഈ തെമ്മാടിക്കൂട്ടങ്ങളെക്കുറിച്ച്  ലഭിക്കുന്നുണ്ടെങ്കിലും മുതലാളി സർക്കാരിനെതിരെ നിരന്തരം പത്രസമ്മേളന നാടകങ്ങൾ നടത്തി കേരളത്തിനെ അന്തർദേശീയ തലത്തിൽ അപമാനിക്കാനായിരുന്നു ശ്രമിച്ചുകൊണ്ടിരുന്നത്.തന്റെ തൊഴിലാളികൾ അതും അന്യ സംസ്ഥാനത്തുനിന്നുള്ളവർ നാട്ടിൽ തെമ്മാടിത്തരങ്ങൾ കാട്ടിക്കൂട്ടിയപ്പോൾ നിയന്ത്രിക്കാൻ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ്..??
കുന്നത്തുനാട് സിഐ ഉൾപ്പെടെയുള്ളവരുടെ
ജീവൻ രക്ഷിച്ചത് നാട്ടുകാരാണ്.
മയക്കുമരുന്നുകളുടെ കേന്ദ്രങ്ങളാണ് കിഴക്കമ്പലം കിറ്റക്സ് തൊഴിലാളി താവളങ്ങൾ എന്ന് വ്യാപക പരാതിയുണ്ട്. ഇന്നലത്തെ അഴിഞ്ഞാട്ടവും മയക്കുമരുന്ന് ലഹരിയിലാണന്ന് പോലീസ് പറയുന്നു.
തീർച്ചയായും ഈ തൊഴിലാളികൾക്ക്
സർക്കാർ വിരുദ്ധ സമൂഹത്തിൻ്റെ പിന്തുണ
ഇല്ലാതെ ഇങ്ങനെ അഴിഞ്ഞാടാൻ കഴിയില്ല.
മുതലാളിത്വത്തിൻ്റെ ദുഷ്ചെയ്തികൾക്ക് കുടപിടിക്കാത്ത കേരളത്തെ ദേശീയ അന്തർദ്ദേശീയ തലത്തിൽ നാണം കെടുത്താൻ ശ്രമിച്ച കിറ്റെക്സ് ഉടമ
സാബു ജേക്കബ്ബിൻ്റെ ഒത്താശയോടെയാണ് അയാളുടെ തൊഴിലാളികൾ അഴിഞ്ഞാടിയതെന്ന്
തീർച്ചയായും സംശയിക്കണം.
കോവിഡ് 19 മഹാമാരിക്കാലത്ത് ഈ തൊഴിലാളികളെ ഇളക്കിവിട്ട് നാട്ടിൽ അരാജകത്വവും കലാപവും സൃഷ്ടിക്കാൻ കോൺഗ്രസും ബിജെപിയും
മതതീവ്രവാദികളോട് ചേർന്ന് നടത്തിയ ഗൂഢതന്ത്രം പൊളിച്ച വിജയകരമായ പോലീസും സർക്കാർ സംവിധാനവും ഉള്ള നാടാണ് കേരളം….
കൃത്യമായ പോലീസ് നടപടിയിലൂടെ കുറ്റവാളികൾക്ക്
നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കണം..
മറിച്ചായാൽ ഈ പരാക്രമങ്ങൾ കേരളത്തിൻ്റെ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കും….

Back to top button
error: