ഉത്സവമോ പള്ളിപ്പെരുന്നാളോ മറ്റ് എന്തെങ്കിലും ആകട്ടെ.അന്നത്തെ ബാല്യക്കാരുടെ കണ്ണുകൾ അതൊന്നും രേഖപ്പെടുത്തുകയില്ല.ആ കണ്ണുകൾ വഴിയോരത്തെ ‘ആനമയിലൊട്ടക’ കാഴ്ചകളിൽ തന്നെ എപ്പോഴും ഉടക്കിക്കിടക്കും.ഇന്ന് പൂരപ്പറമ്പുകളിൽ നിന്ന് മാത്രമല്ല, സാധാരണ വഴിയോരങ്ങളിൽ നിന്നുവരെ കളിപ്പാട്ടവും കൺമഷിയുമൊക്കെ വിൽക്കുന്ന കടകൾ അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു.മൊബൈൽ ഫോണാണ് ഇന്നത്തെ കുട്ടികളുടെ ഏറ്റവും വലിയ കളിപ്പാട്ടം !
പല നിറത്തിലും പല ഭാവത്തിലും വലിപ്പത്തിലും ഉള്ള വ്യത്യസ്ത കളിപ്പാട്ടങ്ങൾ നിറഞ്ഞ കടകൾ.അതുവഴി പോകുമ്പോൾ ഉടക്കാതെ പോകില്ല ഒരു കണ്ണും ഒരു മനസ്സും.കറങ്ങുന്ന പമ്പരം,മരപ്പാവകൾ, കാളവണ്ടികൾ, കുട്ടികൾക്ക് പിടിച്ചു നടക്കാനുള്ള ഉന്തുവണ്ടികൾ, വാലിൽ വലിച്ചാൽ ശബ്ദിക്കുന്ന പീപ്പിളി, തൊട്ടിലിനു മീതെ കറങ്ങുന്ന പമ്പരം, അലങ്കാരങ്ങളോടു കൂടിയ രാജാവും രാജ്ഞിയും, അടുക്കള പാത്രങ്ങളുടെ കുഞ്ഞു മാതൃകകളകൾ, മാനും മുയലും, വാഹനങ്ങളും പക്ഷികളും, ഇരുന്നാടുന്ന കുതിര ഇങ്ങനെ ബാല്യത്തിന്റെ ഓർമ്മകൾ നിരന്നിരിക്കുന്ന കടകളൊന്നും ഇന്ന് എങ്ങും കാണാനില്ല.കടകൾ മാത്രമല്ല ഇതെല്ലാം നിർമ്മിച്ചുകൊണ്ടിരുന്ന ആ ഗ്രാമങ്ങൾ പോലും.
ചെറുപ്പത്തിൽ കൗതുകം തോന്നിയ പല കളിപ്പാട്ടങ്ങളുടെയും ജൻമനാടാണ് തെക്കന്‍ കര്‍ണാടകത്തിലെ ചെന്നപട്ടണ. തലയിൽ പൂവുള്ള പെൻസിലുകളും പെൻസിൽ കട്ടർ ആയി വന്നിരുന്ന കുട്ടിഗണുവുമെല്ലാം ഈ പട്ടണത്തിൽ നിന്നായിരുന്നു.നിറങ്ങളുടെ നഗരമാണ് ഈ പട്ടണം. റോഡിനു ഇരു ഭാഗത്തും പല നിറത്തിലും പല ഭാവത്തിലും വലിപ്പത്തിലും ഉള്ള വ്യത്യസ്ത കളിപ്പാട്ടങ്ങൾ നിറഞ്ഞ കടകൾ.ബാംഗ്ലൂര്‍ – മൈസൂർ ഹൈവേയിലുള്ള കളിപ്പാട്ടങ്ങളുടെ നഗരം എന്ന അർത്ഥത്തിലുള്ള ഗൊംമ്പഗള ഊരു/ ചെന്നപട്ടണമെന്ന കന്നഡഗ്രാമത്തിലെ കളിപ്പാട്ടവില്പ്പനശാലകള് കളിപ്പാട്ടങ്ങളോളം കൗതുകം ഉണർത്തുന്ന കാഴ്ചകളായിരുന്നു. പേരിലെ ‘പട്ടണം’ കൊണ്ടല്ല ചെന്നപ്പട്ടണം നഗരമായത്, കളിപ്പാട്ടങ്ങൾ ഒരു നഗരത്തിൽ എന്ന പോലെ തിങ്ങി കൂടിയതുകൊണ്ടാണ്.ചെന്നപട്ടണത്തി
ഒരു കുട്ടിയുടെ മാനസിക വികാസത്തിന്റെ ആദ്യപടിയാണ് കളിപ്പാട്ടങ്ങൾ.കളിപ്പാട്ടങ്ങളു