ക്രിസ്മസ് ആഘോഷത്തിനിടെ കിറ്റക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ 150 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ്മസ് ആഘോഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഘര്‍ഷമുണ്ടായത്. വിവരമറിഞ്ഞെത്തിയ പൊലീസിനുനേരെയും അക്രമം വ്യാപിക്കുകയായിരുന്നു. അക്രമികള്‍ രണ്ട് പൊലീസ് ജിപ്പ് കത്തിച്ചു. സിഐ അടക്കം അഞ്ച് പൊലീസുകാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു.
എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികളാണ് ഇവർ.. വിവരം അറിഞ്ഞെത്തിയ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് ഇവർ ആക്രമിച്ചത്..