KeralaNEWS

 പരോളിലിറങ്ങിയ പ്രതി 78 വയസുള്ള വയോധികയെ ആക്രമിച്ച് വീണ്ടും അറസ്റ്റിൽ

ത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്ന ആൾ പരോളിലിറങ്ങിയ ദിവസം 78 വയസ്സുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വീണ്ടും അറസ്റ്റിലായി.പത്തനംതിട്ട വലഞ്ചുഴി സ്വദേശി രാജനാണ് പിടിയിലായത്.
1997 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് പരോളിലിറങ്ങിയത്.

Back to top button
error: