IndiaLead NewsNEWS

ഒമിക്രോൺ; യുപിയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു

ലക്നൗ: ഒമിക്രോൺ വ്യാപനത്തെ തുടര്‍ന്ന് യുപിയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണം. ശനിയാഴ്ച മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം മധ്യപ്രദേശിലും രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.

വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് പ്രവേശനം 200 പേർക്കു മാത്രമായിരിക്കുമെന്നും യുപി സർക്കാർ വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. മാസ്ക് ധരിക്കാതെ എത്തുന്ന ആളുകൾക്ക് സാധനങ്ങൾ നൽകില്ല എന്ന നയം സ്വീകരിക്കണമെന്നു വ്യാപാരികളോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

Signature-ad

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും യുപിയിൽ എത്തുന്ന എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയരായിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. റെയിൽവേ, ബസ് സ്റ്റേഷനുകളിൽ പ്രത്യേക ശ്രദ്ധ വേണം. യുപിയിൽ ഇതുവരെ രണ്ട് ഒമിക്രോൺ കേസകളാണ് റിപ്പോർട്ടു ചെയ്തത്. ഇരുവരും രോഗമുക്തരായിരുന്നു. സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് പരിഗണിക്കണെന്നു അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്താകെ ഇതുവരെ 358 ഒമിക്രോൺ കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

Back to top button
error: