ചെന്നൈ: ഭാര്യയുടെ വിശ്വസ്തതയില്‍ സംശയം തോന്നിയ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഒളിവില്‍ പോയ ഭര്‍ത്താവ് എന്‍. രമേഷി(46)നായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ചെന്നൈ ഒട്ടേരിയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
രമേഷും ഭാര്യയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ രമേഷ് യുവതിയുടെ തല ചുമരിലിടിപ്പിക്കുകയും മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ടെലിവിഷന്‍ മേശക്കടിയില്‍ ഒളിപ്പിക്കുകയുമായിരുന്നു. കാണാതായ അമ്മയെ കുറിച്ച് മക്കള്‍ അന്വേഷിച്ചപ്പോള്‍ രമേഷ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് മടങ്ങിയെത്തിയ രമേഷ് കാമുകനൊപ്പം അമ്മ ഒളിച്ചോടിപ്പോയെന്നാണ് മക്കളോട് പറഞ്ഞത്.
ഇതേതുടര്‍ന്ന് അമ്മ പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം കുട്ടികള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച വീട്ടില്‍ ദുര്‍ഗന്ധം വമിച്ചതോടെയാണ് ടെലിവിഷന്‍ മേശയ്ക്കടിയില്‍ നിന്നും തുണിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഒട്ടേരി പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു.