IndiaNEWS

ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുളള 3 ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: ചെന്നൈയില്‍ നിന്ന് ഇന്ന് കേരളത്തിലേക്ക് പുറപ്പെടേണ്ട 3 ട്രെയിനുകള്‍ റദ്ദാക്കി. മംഗളൂരു എക്‌സ്പ്രസ് (12685), തിരുവനന്തപുരം എക്‌സ്പ്രസ് (12695), മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22637) എന്നീ വണ്ടികളാണ് റദ്ദാക്കിയത്. ആര്‍ക്കോണം കാട്പാടി റെയില്‍വേ സെക്ഷനില്‍ മുകുന്ദരായപുരം-തിരുവലം ഭാഗത്ത് റെയില്‍വേ പാലത്തിന് കേടുപാട് സംഭവിച്ചതാണ് റദ്ദാക്കാന്‍ കാരണം.

ശനിയാഴ്ച മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കുള്ള ചെന്നൈ എക്‌സ്പ്രസ് (12686), ആലപ്പുഴയില്‍ നിന്നുള്ള ആലപ്പി എക്‌സ്പ്രസ് (22640) എന്നീ തീവണ്ടികളും റദ്ദാക്കി. കേരളത്തിലേക്കും തിരിച്ച് ചെന്നൈയിലേക്കുമുള്ള മറ്റുതീവണ്ടി സര്‍വീസുകളെക്കുറിച്ചും അനശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

Back to top button
error: