IndiaNEWS

വർഷം മുഴുവൻ ചക്ക ലഭിക്കുന്ന തമിഴ്നാടൻ ഗ്രാമം

ക്ക കേരളീയരുടെ ഔദ്യോഗിക ഫലമാണെങ്കിലും വർഷം മുഴുവൻ ചക്ക ഇവിടെ ലഭിക്കുന്നില്ല.ജനുവരി മുതൽ ജൂൺ വരെയാണ് നമ്മുടെ ചക്ക സീസൺ.എന്നാൽ വർഷം മുഴുവൻ ചക്ക ലഭിക്കുന്ന ഒരു സ്ഥലം നമ്മുടെ അടുത്തു തന്നെയുണ്ട്.തമിഴ്നാട്ടിൽ ഗൂഡല്ലൂർ ജില്ലയിലെ പൻറുട്ടി എന്ന ഗ്രാമത്തിലാണ് വർഷം മുഴുവൻ ഇങ്ങനെ ചക്ക ലഭിക്കുന്നത്.
പാലൂർ–1, പാലൂർ–2 എന്നീ ഇനങ്ങളാണ് ഇവിടെ വളർത്തുന്നത്.ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിവര്‍ഷ ചക്ക ഉപഭോഗവും ഇവിടെയാണ്. പൻറൂട്ടിക്കാരുടെ ജീവിതമാര്‍ഗം തന്നെ ചക്ക കൃഷിയാണെന്നു പറയാം. ഒരേക്കര്‍ തുടങ്ങി 10-20 ഏക്കറിലധികം വരെ ചക്കകൃഷി മാത്രം ചെയ്യുന്നവർ ഇവിടെയുണ്ട്. തങ്ങളുടെ സ്വന്തമായ കൃഷിരീതി വഴിയാണ് ഇവിടുത്തുകാർ വര്‍ഷത്തില്‍ എല്ലാ മാസവും ചക്ക ഇങ്ങനെ വിളയിക്കുന്നത്. പ്രതിദിനം 1500 ലോഡ് ചക്കവരെ ഇവിടെ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നുണ്ട്.

കേരള കാർഷിക സർവകലാശാല, വിഎഫ്പിസികെ, കൃഷി വകുപ്പിന്റെ ഫാമുകൾ, അംഗീകൃത നഴ്സറികൾ എന്നി വിടങ്ങളിൽ പാലൂർ–1, പാലൂർ–2  തൈകൾ ലഭ്യമാണ്.എന്നാൽ ശക്തമായ മഴക്കാലത്ത് കായ്പിടിത്തം ഈ പ്ലാവിൽ കുറവാണ് എന്നത് ഒരു പോരായ്മ തന്നെയാണ്.

Back to top button
error: