NEWS

മുഖക്കുരു അകറ്റി മുഖകാന്തി വീണ്ടെടുക്കാൻ ഫലപ്രദമായ ചില പൊടിക്കൈകൾ

പലരേയും അലട്ടുന്ന ചർമ്മ പ്രശ്നമാണ് മുഖക്കുരു. ജീവിതശെെലിയുടെ അപാകതകളും പോഷകാഹാരക്കുറവും മൂലമാണ് മുഖക്കുരു ഉണ്ടാകുന്നത്. മുഖക്കുരു, പൊള്ളൽ, വരണ്ട ചർമ്മം എന്നിവയ്ക്ക് മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. ആഴ്ച്ചയിൽ മൂന്ന് തവണ കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുന്നത് തിളക്കമുള്ള ചർമ്മത്തിന് മാത്രമല്ല വരണ്ട ചർമ്മം അകറ്റാനും സഹായിക്കും

റ്റാൻവാഴ മികച്ചൊരു സൗദ്ധര്യവർദ്ധക ഔഷധമാണെന്ന് ഏവർക്കുമറിയാം. കറ്റാർവാഴയിൽ അലോയിൻ എന്നറിയപ്പെടുന്ന പ്രകൃതിദത്തമായ ഒരു സംയുക്തം അടങ്ങിയിരിക്കുന്നു. ഈ സംയുക്തം കറുത്ത പാടുകളെയും ചർമ്മത്തിലെ മൃതകോശങ്ങളെയും ഇല്ലാതാക്കുന്നു. ചർമ്മത്തിന്റെ നിറം ലഘൂകരിക്കാനും കറ്റാർവാഴ സഹായിക്കുന്നു.

ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ, വൈറ്റമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് കറ്റാർവാഴ. ചർമ്മത്തെ മൃദുവായി ശുദ്ധീകരിക്കാനും സഹായിക്കും. പോളിസാക്രറൈഡുകളും ഗിബ്ബെറെല്ലിൻസും എന്ന സംയുക്തങ്ങൾ ഇതിൽ കാണപ്പെടുന്നു. പുതിയ കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്നതിന് പുറമേ, വീക്കം, ചുവപ്പ് എന്നിവയും കുറയ്ക്കുന്നു.

അധിക സെബം, അഴുക്ക്, സൂക്ഷ്മാണുക്കൾ എന്നിവ നീക്കം ചെയ്യുന്നതിലൂടെ ഇത് സുഷിരങ്ങൾ ചുരുക്കുന്നു. മുഖക്കുരു, പൊള്ളൽ, വരണ്ട ചർമ്മം എന്നിവയ്ക്ക് മികച്ചൊരു പ്രതിവിധിയാണ് കറ്റാർവാഴ ജെൽ. ആഴ്ച്ചയിൽ മൂന്ന് തവണ കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുന്നത് തിളക്കമുള്ള ചർമ്മത്തിന് മാത്രമല്ല വരണ്ട ചർമ്മം അകറ്റാനും സഹായിക്കും.

ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ നാരങ്ങ നീരുമായി കലർത്തി ഉപയോഗിച്ചാൽ മുഖത്തെ പാടുകൾ മായുകയും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുകയും ചെയ്യും.
കറ്റാർവാഴയ്ക്ക് പാർശ്വഫലങ്ങളൊന്നും ഇല്ലെങ്കിലും ഉപയോഗിക്കുന്ന ആൾക്ക് അലർജിയില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

മുഖക്കുരു വന്നുപോയാലും അവശേഷിപ്പിക്കുന്ന പാടുകൾ മുഖത്ത് ഏറെ കാലം കാണും. ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന പാടുകൾ അകറ്റാൻ വ്യത്യസ്ത ക്രീമുകൾ പലതും വാങ്ങി പരീക്ഷിച്ചു നോക്കുന്നവരാണ് അധികവും. പക്ഷേ മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ ചില പ്രകൃതിദത്ത മറ്റ് ചിലവഴികൾ കൂടി നിർദ്ദേശിക്കാം.

1. വെളിച്ചെണ്ണയ്ക്ക് വളരെയധികം ആരോഗ്യഗുണങ്ങളുണ്ട്. ഇത് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. മുഖക്കുരു ഉൾപ്പെടെയുള്ള എല്ലാത്തരം ചർമ്മ അവസ്ഥകൾക്കും പരിഹാരം കാണാൻ കഴിയും. ഇത് പൂർണ്ണമായും വിറ്റാമിൻ കെ, ഇ എന്നിവയാൽ നിറഞ്ഞിരിക്കുന്നു, കൂടാതെ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, ഇത് മുഖക്കുരു പാടുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ആരോഗ്യകരമായ ചർമ്മകോശങ്ങളുടെ വളർച്ചയെ സഹായിക്കും. അൽപം വെളിച്ചെണ്ണ മുഖത്ത് പുരട്ടി മസാജ് ചെയ്യുക. ശേഷം 10 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക.

2. അടുക്കളകളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ചേരുവകളിലൊന്നാണ് കടലമാവ്. ചർമ്മവുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങൾക്കുമുള്ള പ്രകൃതിദത്ത പരിഹാരമാണിത്. ഒരു ടീസ്പൂൺ കടലമാവ്, റോസ് വാട്ടർ, നാരങ്ങ നീര് എന്നിവ മിക്സ് ചെയ്ത് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

3. നാരങ്ങ നീര് ചർമത്തിലെ പാടുകൾ ലഘൂകരിക്കാൻ ഫലപ്രദമായ ഒരു ചേരുവയാണ്. നാരങ്ങാ നീരിൽ കുറച്ച് തുള്ളി തേൻ കലർത്തി മുഖത്തെ പാടുകളിൽ പുരട്ടുക. 10 മിനുട്ട് മുഖത്തിട്ട ശേഷം കഴുകി കളയുക. നാരങ്ങ നീര് പുരട്ടിയ ശേഷം സൂര്യപ്രകാശം ഏൽക്കാതെ ഒഴിവാക്കണം.

Back to top button
error: