NEWS

തളിപ്പറമ്പിൽ 100 കോടിയുടെ എസ്റ്റേറ്റ് തട്ടിയെടുത്ത വ്യക്തി പൊലീസ് വലയിൽ കുടുങ്ങി

കുറുമാത്തൂർ വില്ലേജിലെ തുമ്പശേരി എസ്റ്റേറ്റ് ഭൂമി 2016-17 കാലഘട്ടത്തിൽ വ്യാജരേഖ സൃഷ്ടിച്ച് മുത്തലീബ് തട്ടിയെടുക്കുകയായിരുന്നു. പ്രശ്നങ്ങൾ സങ്കീർണമായതോടെ പ്രതി ഒളിവിൽ പോയി. കേസിലെ മറ്റൊരു പ്രതി അന്നത്തെ സബ് രജിസ്ട്രാർ പി.വി വിനോദ് കുമാറാണ്

ളിപ്പറമ്പ്: വ്യാജരേഖ ചമച്ച് 100  കോടിയിലധികം രൂപ വിലവരുന്ന എസ്റ്റേറ്റ് കൈവശപ്പെടുത്തി തട്ടിപ്പു നടത്തിയ പ്രതി അറസ്റ്റിൽ. പിലിക്കോട് കാലിക്കടവ് സ്വദേശി കാരയിൽ മുത്തലീബിനെ (50)യാണ് ഡിവൈ.എസ്.പി, ടി.കെ.രത്നകുമാറിൻ്റെ നിർദേശപ്രകാരം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ഏ.വി.ദിനേശും സംഘവും എറണാകുളത്ത് വെച്ച് അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.

കുറുമാത്തൂർ വില്ലേജിലെ തുമ്പശേരി എസ്റ്റേറ്റ് ഭൂമി 2016-17 കാലഘട്ടത്തിൽ വ്യാജരേഖ സൃഷ്ടിച്ച് തട്ടിച്ചെടുക്കുകയായിരുന്നു. പിന്നീട് കേസും അന്വേഷണവും സജീവമായതോടെ പ്രതി ഒളിവിൽ കഴിയുകയായിരുന്നു. ഒടുവിലാണ് ഇയാളെ ഏറണാകുളത്ത് വെച്ച് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ അന്നത്തെ സബ് രജിസ്ട്രാർ പുഴാതിയിലെ പി.വി വിനോദ് കുമാറിനെ കഴിഞ്ഞ മാസം തൃശൂരിൽ വെച്ച് പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Back to top button
error: