നമ്മൾ കൊവിഡ്ക്കാലത്ത് ഏറ്റവും കൂടുതൽ കേട്ടത് ഒരു പക്ഷെ പ്രോട്ടീൻ ഭക്ഷണത്തെപ്പറ്റിയാവാം.തുടർന്ന് മരുന്ന് കമ്പനികൾക്ക് ചാകരയുമായി. വിലയേറിയ പ്രോട്ടീൻ പൗഡറുകൾ ഇങ്ങനെ കടയിൽ നിന്നു വാങ്ങേണ്ട യാതൊരു ആവശ്യവുമില്ല.നാം ഏറ്റവും കൂടുതൽ കഴിക്കുന്ന, നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന, നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഒരുമിച്ച് അടങ്ങിയിട്ടുള്ള ഒരു പഴമാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം ആറുമാസത്തില്‍ കൂടുതലുള്ള കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ മാത്രമല്ല കിടപ്പുരോഗികള്ക്കുകൂടി ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റുകള്‍ ഏതാണ്ട് പൂര്‍ണമായും അടങ്ങിയ ഒന്നാണിത്.
രാവിലെയോ വൈകിട്ടോ ഒക്കെ പ്രധാന മെനുവായിത്തന്നെ നേന്ത്രപ്പഴം കഴിക്കാവുന്നതാണ്.വളരെ പോഷകസമൃദ്ധമായ ഒന്നാണിത്.ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍-സി, വിറ്റാമിന്‍ ബി-6 എന്ന് തുടങ്ങി നമുക്ക് അറിയാത്ത പല ആരോഗ്യപ്രശ്‌നങ്ങളെയും പരിഹരിക്കുന്ന അവശ്യം വേണ്ട ധാതുക്കള്‍, റൈബോഫ്‌ളേവിന്‍, ഫോളേറ്റ്, നിയാസിന്‍- തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നേന്ത്രപ്പഴം ഉത്തമം തന്നെ.
നേന്ത്രപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍…
1. എല്ലിന് ബലം നല്‍കാന്‍ സഹായിക്കുന്നു.
2. സന്ധിവാതത്തെ ചെറുക്കാന്‍ സഹായിക്കുന്നു.
3. മലബന്ധത്തെ പ്രതിരോധിക്കും. എന്നാല്‍ നന്നായി പഴുത്ത പഴമല്ലെങ്കില്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ പാകം ചെയ്ത് കഴിക്കാന്‍ കരുതുക.
4. അള്‍സറുള്ളവര്‍ക്ക് ഇത് ഗുണം ചെയ്യും.
5. വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്കും കഴിക്കാന്‍ നല്ലതാണ്.
6. കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
7. പൈല്‍സ് ഉള്ളവര്‍ക്ക് മലബന്ധം ഒഴിവാക്കാന്‍ സഹായകമാണ്.
8. വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു.
9. ആര്‍ത്തവകാലത്തെ പ്രശ്‌നങ്ങളെ ചെറുക്കുന്നു.