തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനായി സംസ്ഥാന തല, ജില്ലാ തല സമിതികൾ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി.
സംസ്ഥാന തല കമ്മിറ്റിയുടെ ചെയർമാൻ ചീഫ് സെക്രട്ടറിയും ജില്ലാ തലത്തിൽ അധ്യക്ഷന്‍ കളക്ടറുമാകും.
വന്യമൃഗങ്ങളുടെ ആക്രമങ്ങളിൽ നടപടി സ്വീകരിക്കുക, നഷ്ടപരിഹാരം നിശ്ചയിക്കുക തുടങ്ങിയ കാര്യങ്ങളാണ് സമിതിയുടെ ചുമതലകളില്‍ വരുന്നത്.