MovieNEWS

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമുള്ള ടൊവിനോയുടെ ചിത്രം വൈറല്‍; ദശലക്ഷങ്ങള്‍ വിലമതിക്കുന്ന നിമിഷമെന്ന് താരം

നടന്‍ ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രം ആരാധകരേറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ എടുത്ത ചിത്രമാണിത്.

‘ദശലക്ഷങ്ങള്‍ വിലമതിക്കുന്ന നിമിഷം. മലയാള സിനിമയുടെ യഥാര്‍ത്ഥ സൂപ്പര്‍ഹീറോകള്‍ക്കൊപ്പം- മമ്മൂക്കയും ലാലേട്ടനും… ഞാനിത് ഫ്രെയിം ചെയ്ത് എന്റെ സ്വീകരണമുറിയില്‍ എന്നന്നേക്കുമായി സൂക്ഷിക്കാന്‍ പോവുകയാണ്.’ ചിത്രം പങ്കുവെച്ച് ടൊവിനോ കുറിച്ചു. സോഷ്യല്‍മീഡിയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ച് ആരാധകരുമായി ബന്ധം സ്ഥാപിക്കാനും ടൊവിനോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

Back to top button
error: