IndiaNEWS

എയര്‍ഫോഴ്‌സില്‍ അവസരം; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 18

ന്ത്യൻ എയർ ഫോഴ്സിൽ
ഗ്രൂപ്പ് സിയിൽ ഉൾപ്പെടുന്ന കുക്ക് തസ്തികയിൽ 5 ഒഴിവുകൾ.കർണാടകയിലെ ബിഡാറിലെയും ഹൈദരാബാദിലെയും എയർഫോഴ്സ് സ്റ്റേഷനിലേക്കാണ് അവസരം.
യോഗ്യത: മെട്രിക്യുലേഷനും കാറ്ററിങ്ങിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റും. ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി: 18/25 വയസ്സ്. ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ച് വർഷവും വയസിളവ് ലഭിക്കും.
അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ബന്ധപ്പെട്ട എയർഫോഴ്സ് സ്റ്റേഷൻ/അക്കാദമിയിലേക്ക് അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:2022 ജനുവരി 18.കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിന്റെ മാതൃകയ്ക്കുമായി ലിങ്ക് ക്ലിക്ക് ചെയ്യുക.

Back to top button
error: