ഡിസംബര്‍ 23 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ 23 ന് രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ദേശീയപാതയിലെ മീങ്ങോത്ത് മുതല്‍ ചട്ടഞ്ചാല്‍ വരെയും സംസ്ഥാന പാതയിലെ പള്ളിക്കര മുതല്‍ കളനാട് വരെയും ചട്ടഞ്ചാല്‍ മുതല്‍ മാങ്ങാട് വഴി കളനാട് വരെയുള്ള ക്രോസ് റോഡിലുമാണ് ഗതാഗത നിയന്ത്രണം. ബസ്, മറ്റ് ചെറു വാഹനങ്ങള്‍ എന്നിവ നിയന്ത്രണവിധേയമായി കടത്തി വിടും. എന്നാല്‍ അമിത ഭാരവുമായി വരുന്ന വലിയ വാഹനങ്ങള്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെ ഇതുവഴി കടത്തി വിടില്ല.
Related Articles
വിലയേറിയ ആഭരണങ്ങള്‍, ആഡംബര കാറുകള്‍ എല്ലാം കൊള്ളയടിക്കപ്പെട്ടു; ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും പിന്നാലെ സിറിയയും
December 9, 2024
മലയാളി യുവാവ് നോയിഡയില്‍ ആത്മഹത്യ ചെയ്ത നിലയില്‍, ജീവനൊടുക്കിയത് മാവേലിക്കര സ്വദേശി
December 9, 2024
Check Also
Close