വടകര താലൂക്ക് ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട പ്രതി ആന്ധ്രപ്രദേശ് സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് രേഖപ്പെടുത്തി. നാലാമത്തെ കേസിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റ് മൂന്ന് കേസുകളില്‍ കഴിഞ്ഞ ദിവസം സതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ലാന്‍ഡ് അക്വിസിഷന്‍ ഓഫീസും ജില്ല വിദ്യാഭ്യാസ ഓഫീസും എല്‍.ഐ.സി ഓഫീസും സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലെ തീപിടിത്തത്തിലും സതീഷ് പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. താലൂക്ക് ഓഫിസ് തീപിടിത്തത്തിന് പിന്നാലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
Related Articles
ഫാര്‍മസിയില്‍നിന്നു വാങ്ങിയ ഗുളികയ്ക്കുള്ളില്‍ മൊട്ടുസൂചി; സംഭവം വിതുര താലൂക്ക് ആശുപത്രിയില്‍
January 18, 2025
കെഎസ്ആര്‍ടിസി ബസിനടിയില്‍ കുടുങ്ങി, 30 മീറ്ററോളം വലിച്ചിഴച്ചു; വൈക്കം സ്വദേശിനിക്ക് ഗുരുതര പരിക്ക്
January 18, 2025
Check Also
Close