IndiaLead NewsNEWS

ഫൈസര്‍ വാക്‌സീന്റെ 3 ഡോസുകള്‍ സ്വീകരിച്ച യുഎസ് പൗരന് ഒമിക്രോൺ

മുംബൈ: ഫൈസര്‍ വാക്‌സീന്റെ മൂന്നു ഡോസുകള്‍ സ്വീകരിച്ച് യുഎസില്‍നിന്നു മുംബൈയിലെത്തിയ 29കാരന് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇയാള്‍ക്കു രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു. നവംബര്‍ 9ന് വിമാനത്താവളത്തില്‍വച്ചു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്നു സാംപിളുകള്‍ വിശദപരിശോധനയ്ക്ക് അയച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, ഇയാളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ബിഎംസി അറിയിച്ചു. ഇതോടെ മുംബൈയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 15 ആയി. ഇതില്‍ 13 പേരെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. നഗരത്തില്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളിലൊന്നും ഗുരുതര ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. മഹാരാഷ്ട്രയിലെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 40 ആയി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: