ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു നഗരങ്ങളിൽ ഒന്നാണ് ദുബായ്.അതേപോലെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലവും ഇവിടുത്തെ ബുര്‍ജ് ഖലീഫയാണ്.അത്യാധുനികവും അനന്യവുമായ ഇത്തരം വൻ നിർമ്മിതികൾ കൊണ്ട് ലോകജനശ്രദ്ധ പിടിച്ചുപറ്റിയ നഗരമാണ് ദുബായ്. അംബരചുംബികളായ ബുർജ് ഖലീഫ പോലുള്ള കെട്ടിടങ്ങളും കടൽ നികത്തി നിർമ്മിച്ച പാം ദ്വീപുകളും വൻ ഹോട്ടലുകളും വലിയ ഷോപ്പിങ്ങ് മാളുകളും അവയിലുൾപ്പെടുന്നു.
ലോകത്തിന്റെ വാണിജ്യതലസ്ഥാനമായി വളർന്നുകൊണ്ടിരിക്കുന്ന ഒരു നഗരവും എമിറേറ്റുമാണ് ഇന്ന് ദുബായ്.ദുബായ് എമിറേറ്റിന്റെ സാമ്പത്തികവരുമാനം പ്രധാനമായും വ്യവസായം, ടൂറിസം എന്നിവയാണ്.എമിറേറ്റിന്റെ വരുമാനത്തിന്റെ ഏതാണ്ട് 10 ശതമാനത്തിൽ താഴെ മാത്രമെ പെട്രോളിയം ശേഖരത്തിൽ നിന്നും ലഭിക്കുന്നുള്ളു, പേർഷ്യൻ ഉൾക്കടലിന്റെ തെക്കുകിഴക്കൻ തീരത്താണ് ദുബായ് സ്ഥിതി ചെയ്യുന്നത്.
1833 മുതൽ തന്നെ അൽ-മക്തൂം രാജകുടുംബം ആണ് ദുബായ് ഭരണനിർവ്വഹണം നടത്തിവരുന്നത്. ദുബായ് എമിറേറ്റിന്റെ ഇപ്പോഴത്തെ ഭരണകർത്താവ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂം ആണ്. ഇദ്ദേഹം അറബ് ഐക്യനാടുകളുടെ പ്രധാനമന്ത്രി പദവും ഉപരാഷ്ട്രപതിസ്ഥാനവും വഹി ക്കുന്നു.
മണൽക്കാടുകൾക്ക് നടുവില്‍ അംബരചുംബികളായ കെട്ടിടങ്ങളും അവയ്ക്കിടയിൽ പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്ന ബുർജ് ഖലീഫയും പാംദ്വീപുകളും ഷോപ്പിങ്ങ് മാളുകളുമെല്ലാമൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്ന സ്വപ്നഭൂമിയാണ് ദുബായ്.
മിറാക്കിൾ ഗാർഡനും ബുർജ് ഖലീഫയും ഡോൾഫിനേറിയവുമെല്ലാം ദുബായിയെ അമ്പരപ്പിക്കുന്ന കാഴ്ചകളാണ്. മരുഭൂമികൾ സമ്മാനിക്കുന്ന സാഹസികയാത്രയും ഒട്ടകസവാരിയുമെല്ലാം സഞ്ചാരികളിൽ നവാനുഭൂതി പകരുന്നു.പകലിനെക്കാളും ദുബായ്ക്ക് ശോഭ രാത്രയിലാണ്.വർണങ്ങളില്‍ തീർത്ത വൈദ്യുതി അലങ്കാരങ്ങൾ കൊണ്ട് ദുബായ് അപ്പോൾ അണിഞൊരുങ്ങും.അതെ,
അത്യാഢംബരത്തിന്റ മായികകാഴ്ചകളിലൂടെ ദുബായ് യാത്ര ആരെയും വിസ്മയിപ്പിക്കുന്ന ഒന്നുതന്നെയാണ്.