തിരുവനന്തപുരം: 3 മക്കള്‍ക്കു വിഷം നല്‍കി അമ്മ ജീവനൊടുക്കി. വെഞ്ഞാറമൂട്ടില്‍ താമസിക്കുന്ന ശ്രീജ (26) ആണ് മരിച്ചത്. ഒന്‍പതും ഏഴും ഒന്നര വയസ്സും പ്രായമുള്ള മൂന്നു കുട്ടികള്‍ക്കു വിഷം നല്‍കിയശേഷമാണ് ശ്രീജ ജീവനൊടുക്കിയത്. ഉടന്‍ തന്നെ ശ്രീജയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)