KeralaNEWS

അയ്യപ്പദർശനത്തിന് അവരെത്തി; ആദ്യം പോലീസ് തടഞ്ഞു, പിന്നെ വിട്ടയച്ചു

ബരിമല: ചെറിയ തടസ്സങ്ങൾ താണ്ടിയാണെങ്കിലും അവർ ആറുപേർ ശബരിമലയിലെത്തി അയ്യപ്പനെ  തൊഴുതു മടങ്ങി. ട്രാൻസ്ജെൻഡറുകളായ തൃപ്തി, രഞ്ജു, അതിദി, ജാസ്മിൻ, സജ്ന എന്നിവരും ഹൃത്വിക് എന്ന മറ്റൊരു ട്രാൻസ്ജെൻഡറുമാണ് മലകയറി എത്തിയത്.
നിലയ്ക്കലിൽ പോലീസിന്റെ വക കർശനമായ പരിശോധനയ്ക്കു ശേഷമാണ് ഇവരെ കടത്തിവിട്ടത്. ആവശ്യമായ സർട്ടിഫിക്കറ്റുകളെല്ലാം കാണിച്ചശേഷം അവിടെനിന്ന് പുറപ്പെട്ടങ്കിലും പമ്പയിലെത്തിയപ്പോൾ പോലീസ് വീണ്ടും തടഞ്ഞു.കൂട്ടത്തിലെ ചിലർക്ക് വനിതാ സാദൃശ്യം തോന്നിയതായിരുന്നു പ്രശ്നം. ഒടുവിൽ എ.ഡി.എം. അർജുൻ പാണ്ഡെ സ്ഥലത്തെത്തി ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റുകളെല്ലാം പരിശോധിച്ചു. തുടർന്നാണ് മലകയറാൻ അനുവാദം കിട്ടിയത്.ശസ്ത്രക്രിയ നടത്തി സ്ത്രീ ആയിട്ടില്ലെങ്കിൽ ട്രാൻസ്ജെൻഡറുകൾക്ക് മല കയറുന്നതിന് തടസ്സമൊന്നുമില്ലെന്ന് നേരത്തെ തന്ത്രി പറഞ്ഞിരുന്നു.
 അതേസമയം.വ്യക്തതയ്ക്കായി ശ്രമിച്ച പോലീസിനെ കുറ്റം പറയാൻ പറ്റില്ലെന്നും എ.ഡി.എം പറഞ്ഞു. കഴിഞ്ഞകാലങ്ങളിലെ വിവാദ സംഭവങ്ങളുടെ സാഹചര്യത്തിൽ സ്ത്രീകളല്ല വരുന്നതെന്ന് ഉറപ്പാക്കാനുള്ള ബാധ്യത അവർക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: