KeralaLead NewsNEWS

കോളേജ് വിദ്യാര്‍ഥിനിയെ ബസില്‍ ശല്യം ചെയ്തു; എതിര്‍ത്തപ്പോള്‍ നഗ്നതാ പ്രദര്‍ശനം: യുവാവ് അറസ്റ്റില്‍

കൊല്ലം: കെ.എസ്.ആര്‍.ടി.സി ബസില്‍വെച്ച് കോളേജ് വിദ്യാര്‍ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കന്യാകുമാരി കളിയിക്കാവിള അമ്പെട്ടിന്‍കാല ജസ്റ്റിന്‍ ആല്‍വിന്‍ (43) ആണ് അറസ്റ്റിലായത്.

ബുധനാഴ്ച രാവിലെ 8.30-ന് ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്ന വേണാട് ബസിലായിരുന്നു സംഭവം. സീറ്റില്‍ ഒപ്പമിരുന്നശേഷം മയ്യത്തുംകര ജംങ്ഷനെത്തിയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ തുടരെ ശല്യംചെയ്യുകയായിരുന്നു. പ്രതികരിച്ചപ്പോള്‍ നഗ്നതാപ്രദര്‍ശനവും നടത്തി. തുടര്‍ന്ന് പെണ്‍കുട്ടി പോലീസിനെ വിവരം അറിയിച്ചു. യാത്രാമധ്യേ പോലീസ് പ്രതിയെ പിടികൂടി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: