IndiaNEWS

ബി എസ് എഫ് സൈനികൻ അനീഷ് ജോസഫിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ശ്മീർ ബാരാമുള്ള അതിർത്തിയിൽ തീ പിടിച്ച ടെന്റിൽ നിന്നും രക്ഷപ്പെടുന്നതിനിടെ മരിച്ച ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശിയായ ബി എസ് എഫ് സൈനികൻ അനീഷ് ജോസഫിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മന്ത്രി റോഷി അഗസ്റ്റിൻ ഏറ്റുവാങ്ങി.
കശ്മീർ ബാരാമുള്ളയിൽ തിങ്കളാഴ്ച്ച രാത്രി അനീഷ് കാവൽ നിന്നിരുന്ന ടെൻറ്റിന് തീ പിടിക്കുകയായിരുന്നു. ടെന്റിലുണ്ടായിരുന്ന ഹീറ്ററിൽ നിന്ന് തീ പടർന്നതായാണ് നിഗമനം.തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ അനീഷിന് സാരമായി പൊള്ളലേറ്റിരുന്നു.ഈ മാസം അവസാനത്തോടെ വിരമിക്കാനിരിക്കെയായിരുന്നു സൈനികന്റെ ദാരുണാന്ത്യം.അനീഷിന്റെ ഭാര്യയും സൈന്യത്തിലാണ്.
വീട്ടിലെത്തിച്ച മൃതദേഹത്തിൽ ജനപ്രതിനിധികളും  സൈനിക ഉദ്യോഗസ്ഥരും ബന്ധുക്കളും , നാട്ടുകാരും  അന്ത്യോപചാരമർപ്പിച്ചു.
 കൊച്ചു കാമാക്ഷി സ്നേഹഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്ന സംസ്കാര ചടങ്ങിൽ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമ്മികത്വം വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, മുൻ മന്ത്രി എം.എ. മണി, കളക്ടർ ഷീബാ ജോർജ് ,  മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ  നിരവധി പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

Back to top button
error: