കേരളത്തിൽ ഇടതുമുന്നണി സർക്കാരും സിപിഎമ്മും അവര്‍ പുരോഗമനവാദികളാണെന്ന് കാണിക്കുന്നതിനായി എല്ലാ കാലത്തും ചെയ്യുന്ന കാര്യങ്ങള്‍ സമൂഹത്തിന് അപകടമുണ്ടാക്കുന്നതാണ്.
നമ്മുടെ കുട്ടികളുടെ മേല്‍ ഇത്തരം കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും പാന്റും ഷര്‍ട്ടും പുരുഷന്‍മാരുടെ വസ്ത്രമാണ്. പുരുഷാധിപത്യ മനോനിലയില്‍ നിന്നാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം വരുന്നതെന്നും ഫാത്തിമ തഹ്ലിയ പറയുന്നു.
അതേസമയം ഫാത്തിമ തഹ്ലിയയുടെ ഈ വാദത്തിനെതിരെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് വ്യാപകമായ വിമർശനങ്ങളാണ് ഉണ്ടായിരിക്കുന്നത്.മാറ് മറയ്ക്കാൻ അവകാശമില്ലാത്തവരുടെ നാടായിരുന്നു കേരളമെന്നും അവിടെ നിന്നാണ് ഇവിടെ വരെ എത്തിയതെന്നും, നിങ്ങൾക്ക് ഇത്ര പുരോഗമനം ആവശ്യമില്ലെങ്കിൽ കൂട്ടത്തിലെ സ്ത്രീകൾ ചുരിദാറും സാരിയും ബഹിഷ്കരിക്കുമോന്നും പുരുഷൻമാർ ടീഷർട്ടും ജീൻസും ഉപേക്ഷിക്കുമോന്നുമാണ് ചോദ്യങ്ങളിൽ ഏറെയും.