NEWS

സംഗീതാസ്വാദകരിൽ തരംഗമായി ആളിപടർന്ന് നഞ്ചമ്മയും വിനോദ് കോവൂരും പാടിയ ‘സ്റ്റേഷൻ 5’ലെ ആദ്യ ഗാനം

ഇന്ദ്രൻസ് ‘ചേവംബായി’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘സ്റ്റേഷൻ 5.’ ഈ ചിത്രത്തിനു വേണ്ടി ‘അയ്യപ്പനും കോശിയും’ ഫെയിം നഞ്ചമ്മയും വിനോദ് കോവൂരും ആലപിച്ച ഗാനം ‘കേലെ കേലെ കുംബ’ എന്ന ഗാനം സംഗീതാസ്വാദകർക്കിടയിൽ തരംഗമായി മാറിക്കഴിഞ്ഞു

“കേലെ കേലെ കുംബ

മൂപ്പന്ക്ക് മൂന്നു കുംബ

ഞണ്ടേ തോട്ടുവക്കിലെ ഞണ്ടേൽ കണ്ണ് വെച്ച് …”

എന്നു തുടങ്ങുന്ന ആദ്യ ഗാനം പ്രസിദ്ധ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ പുറത്തിറക്കി.
‘അയ്യപ്പനും കോശിയും’ ഫെയിം നഞ്ചമ്മയും വിനോദ് കോവൂരും ആലപിച്ച ഗാനം പുറത്തിങ്ങി നിമിഷങ്ങൾക്കകം തന്നെ ഗാനാസ്വാദകർ സ്വീകരിച്ച് നെഞ്ചിലേറ്റി. ഇന്ദ്രൻസ് ‘ചേവംബായി’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സ്റ്റേഷൻ 5’ എന്ന ചിത്രത്തിനു വേണ്ടി പ്രകാശ് മാരാർ രചിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സംവിധായകൻ പ്രശാന്ത് കാനത്തൂർ തന്നെയാണ്.
സെയ്ഫ് ഗാർഡ് എൻ്റർടൈൻമെൻ്റ്സാണ് ഗാനം യൂ ട്യുബിലൂടെ റീലീസ് ചെയ്തിട്ടുള്ളത്. മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ മായ നിർമ്മിച്ച ‘സ്‌റ്റേഷന്‍ 5’ ജനുവരി 7ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. ‘തൊട്ടപ്പന്‍ ‘ ഫെയിം പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. പ്രതാപ് നായരാണ് ചിത്രത്തിൻ്റെ രചയിതാവും ഛായാഗ്രാഹകനും.

സി. കെ അജയ് കുമാർ

Back to top button
error: