പനിയ്‌ക്ക് ശേഷമുള്ള ശരീരവേദന മാറ്റുന്നതിനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്‍റെ അളവ് വർധിപ്പിക്കുന്നതിനും കമ്പിളി നാരങ്ങയ്‌ക്ക് ശേഷിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.ശരീരത്തിലെ കൊഴുപ്പ് നീക്കാൻ സഹായിക്കുന്ന ഭക്ഷണ പദാർഥം കൂടിയാണ് ബബ്ലൂസ് നാരങ്ങ.ഇതിലെ വൈറ്റമിൻ സി കൊഴുപ്പിനെ കത്തിച്ചുകളയുന്നു.
മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും മലബന്ധം ഒഴിവാക്കാനും കമ്പിളി നാരങ്ങ ഉപയോഗിക്കുന്നു.കൂടാതെ, ഉറച്ച ആരോഗ്യമുള്ള പല്ലുകൾക്ക് ഇത് ഉത്തമം. ശരീരഭാരം കുറയ്‌ക്കാനും ബബ്ലൂസ് നാരങ്ങ ഉപയോഗിക്കാറുണ്ട്. വൈറ്റമിനുകളും ആന്‍റിഓക്‌സിഡന്‍റും അടങ്ങിയിട്ടുള്ള കമ്പിളി നാരങ്ങ ഹൃദയസംബന്ധമായ രോഗങ്ങൾക്കും കാൻസറിനും പ്രതിവിധിയായി കണക്കാക്കുന്നു.
പഴുത്ത് വിളഞ്ഞ ഫലം ഭക്ഷ്യയോഗ്യമാണ്.കൂടാതെ, കമ്പിളി നാരങ്ങ അച്ചാർ, ജ്യൂസ് എന്നിവയും വ്യാപകമായി പരീക്ഷിച്ചുവരുന്നു.ജെല്ലി ഉണ്ടാക്കാനും മധുരപലഹാരങ്ങൾക്കും കമ്പിളി നാരങ്ങ ഫലപ്രദമായ പഴമാണ്.പനിക്കും മറ്റ് ജലജന്യരോഗങ്ങൾക്കും ഏറെ ഉപയോഗപ്രദമായ ഒന്നാണ് ഇതെന്നതിനാൽ ഓരോ വീട്ടിലും ഓരോ കമ്പിളി നാരകമെങ്കിലും നട്ടുവളർത്തുന്നത് ഉചിതമായിരിക്കും.