KeralaNEWS

കോൺസ്റ്റബിൾ വിനയയോട് അന്ന് ഉയർന്ന ഉദ്യോഗസ്ഥർ ചോദിച്ച  ആ ചോദ്യം വീണ്ടും ഉയരുന്നു

ത്തിരുപത് കൊല്ലം മുൻപ് വനിതാ പോലീസുകാരോടുള്ള യൂണിഫോം  വിവേചനം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺസ്റ്റബിൾ വിനയ മുന്നിട്ടിറങ്ങിയപ്പോൾ അന്ന് പോലീസേമാന്മാർ അവരോട് ചോദിച്ച അതേ ചോദ്യമാണ് ജൻഡർ ന്യൂട്രൽ യൂണിഫോമിന്റെ കാര്യത്തിലും ഇപ്പോഴും കേരളത്തിൽ ഉയരുന്നത്. പച്ചമലയാളത്തിൽ വിനയ അന്ന് അതിന് മറുപടി കൊടുത്തിരുന്നു.
പിന്നീട്  യൂണിഫോമൊക്കെ വിനയ പറഞ്ഞതുപോലെ തന്നെയാക്കേണ്ടി വന്നു എന്നതും ചരിത്രം. പോലീസുകാരികൾ സൂപ്പർ സ്മാർട്ടായി ഇന്ന് സമുഹത്തിൽ നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു.ഇന്നിപ്പോൾ സ്കൂൾ കുട്ടികളുടെ യൂണിഫോമിൽ മാറ്റം വരുമ്പോൾ, അത് അവർ സന്തോഷത്തോടെ ഏറ്റെടുക്കുമ്പോൾ, വീണ്ടും ആ ചോദ്യം കേരളത്തിൽ ഉയരുമ്പോൾ ഏറെ അത്ഭുതമാണ് തോന്നുന്നത്.
അതേസമയം ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ സ്കൂളാകാൻ ഒരുങ്ങുകയാണ് ബാലുശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂൾ.ഇതിന്റെ പ്രഖ്യാപനം വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു ഇന്ന് നടത്തി.

Back to top button
error: