KeralaNEWS

50000 രൂപയുടെ ധനസഹായവുമായി കേരളത്തിൽ നവജീവൻ പദ്ധതി

 50 വയസ്സു മുതൽ 60 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. 12,500 രൂപയുടെ തിരിച്ചടയ്ക്കേണ്ടാത്ത ഒറ്റത്തവണ ധനസഹായ പദ്ധതിയാണിത്. “നവജീവൻ” എന്ന് പേരിട്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെയും തൊഴിൽ വകുപ്പിന്റെയും ഏറ്റവും വലിയ ഒരു പദ്ധതി കൂടിയാണിത്.
നവജീവൻ പദ്ധതി വഴി അപേക്ഷ സമർപ്പിക്കുന്ന ആളുകൾ  എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. ഇപ്പോൾ സീനിയോറിറ്റി പുതുക്കി കൊണ്ടിരിക്കുന്ന മുതിർന്നവർക്കും ഒപ്പംതന്നെ ഇതിലേക്ക് പുതുതായി അപേക്ഷിക്കാൻ താല്പര്യമുള്ളവർക്കും
എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേരുകൾ രജിസ്റ്റർ ചെയ്ത ശേഷം  ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കും.ലഭിക്കുന്നത് 50,000 രൂപയുടെ ധനസഹായം ആയിരിക്കും.
അതിൽ 25 ശതമാനം തുക സബ്സിഡി ആണ്.അതായത് 12500 രൂപ. ഇത് തിരിച്ച് അടക്കേണ്ട ആവശ്യം ഇല്ല. ബാക്കി തുകയ്ക്ക് സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന പലിശ ഉണ്ടായിരിക്കുന്നതാണ്. ഇത് നിശ്ചിത മാസങ്ങളിൽ കാലാവധിക്കുള്ളിൽ അടച്ചു കൊണ്ടിരുന്നാൽ മതിയാകും. സംസ്ഥാന ഷെഡ്യൂൾഡ് ബാങ്ക് സഹകരണ ബാങ്ക് അതല്ലെങ്കിൽ കെഎസ്എഫ്ഇ തുടങ്ങിയവ വഴിയാണ് ഇതിൻറെ വിതരണം നടക്കുന്നത്.

Back to top button
error: